India

അല്ലു അര്‍ജുന്റെ വീട് ആക്രമണം : അറസ്റ്റിലായവരിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ അടുത്ത അനുയായിയും

കഴിഞ്ഞ ദിവസമാണ് പുഷ്പ 2 റിലീസിംഗ് ദിനത്തില്‍ തിരക്കില്‍പ്പെട്ട് മരിച്ച യുവതിക്ക് നീതി ആവശ്യപ്പെട്ടെത്തിയ പത്തോളം വരുന്ന അക്രമി സംഘം നടൻ്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്

Published by

ഹൈദരാബാദ് : തെലുങ്ക് താരം അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് അറസ്റ്റിലായവരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ അടുത്ത അനുയായി ശ്രീനിവാസ റെഡ്ഡിയാണ് അറസ്റ്റിലായത്.

പ്രാദേശിക കോണ്‍ഗ്രസ് നേതാവാണ് ശ്രീനിവാസ റെഡ്ഡിയെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസമാണ് പുഷ്പ 2 റിലീസിംഗ് ദിനത്തില്‍ തിരക്കില്‍പ്പെട്ട് മരിച്ച യുവതിക്ക് നീതി ആവശ്യപ്പെട്ടെത്തിയ പത്തോളം വരുന്ന അക്രമി സംഘം നടന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്.

സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തും വീടിന് നേരെ കല്ലും തക്കാളികളും എറിയുകയായിരുന്നു. സംഘം ചെടിച്ചട്ടികള്‍ തല്ലിപ്പൊളിച്ചു. മുദ്രാവാക്യം വിളികളുമായാണ് സംഘമെത്തിയത്. തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി അക്രമികളെ കീഴടക്കുകയായിരുന്നു.

പുഷ്പ 2 വിന്റെ പ്രീമിയര്‍ ഷോയ്‌ക്കിടെ ഉന്തിലും തള്ളിലും പെട്ടാണ് ഒരു സ്ത്രീ മരിച്ചത്. സംഭവത്തില്‍ അല്ലു അര്‍ജുനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നരഹത്യക്കേസിലെ അറസ്റ്റില്‍ മണിക്കൂറുകള്‍ക്കകം ജാമ്യം കിട്ടിയെങ്കിലും ഒരു രാത്രി അല്ലു അര്‍ജുന് ജയിലില്‍ കിടക്കേണ്ടി വന്നിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by