കൊച്ചി: കലാ സാഹിത്യ സാംസ്‌ക്കാരിക രംഗത്ത് പുതിയ ദിശാബോധം പകര്‍ന്നു നല്‍കിയ തപസ്യ കലാ സാഹിത്യ വേദി സുവര്‍ണ ജൂബിലി നിറവില്‍. 2025 ഫെബ്രുവരി മുതല്‍ 2026 ഫെബ്രുവരി വരെ ഒരു വര്‍ഷത്തെ സുവര്‍ണ ജയന്തി ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പ്രധാന ആഘോഷ പരിപാടികളും എല്ലാ ജില്ലകളിലും പ്രത്യേക പരിപാടികളും നടത്തും. കലാ സാഹിത്യ സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ ആഘോഷ പരിപാടികളില്‍ പങ്കാളികളാകും. ആഘോഷ പരിപാടികള്‍ നടത്തുന്നതിലേയ്‌ക്കായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ഗായിക കെ.എസ്. ചിത്രയും മുഖ്യരക്ഷാധികാരിയും അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനുമാണ്. ടി. പത്മനാഭന്‍, ഡോ. എം. ലീലാവതി എന്നിവരടക്കം സാസ്‌കാരിക ജനറല്‍ കണ്‍വീനറായി പ്രൊഫ. പി.ജി.ഹരിദാസ് എന്നിവരടങ്ങുന്ന വിപുലമായ സ്വാഗത സംഘമാണ് രൂപീകരിച്ചത്. പ്രൊഫ. ടി.ജി. ഹരിദാസാണ് ജനറല്‍ കണ്‍വീനര്‍ (പേജ് 10 കാണുക)
പ്രതികരിക്കാൻ ഇവിടെ എഴുതുക