Entertainment

മോഹൻലാൽ എംജി കോളേജിലെ എബിവിപി നേതാവായിരുന്നോ? വൈറൽ ആയി പഴയ ചിത്രങ്ങൾ; സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുന്നു

Published by

സമൂഹ മാധ്യമത്തിൽ വലിയ ചർച്ച ആയിരിക്കുകയാണ് ഇപ്പോൾ മോഹൻലാലിൻറെ ഒരു പഴയ ചിത്രം. മോഹൻലാൽ തിരുവനന്തപുരം കോളേജിൽ പഠിച്ചിരിക്കുമ്പോൾ എടുത്ത ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. തിരുവനന്തപുരം മഹാത്മാ ഗാന്ധി കോളേജിലാണ് മോഹൻലാൽ ബികോം ബിരുദത്തിന് പഠിച്ചിരുന്നത്. ഈ കാലയളവിൽ അദ്ദേഹം എബിവിപി പ്രവർത്തകനായിരുന്നു എന്ന പരാമർശത്തോടെയുള്ള ഒരു ചിത്രമാണ് ഇപ്പോൾ വയറൽ ആയികൊണ്ടിരിക്കുന്നത്

 

മാക്കാത്തി റാസ്സി’ എന്ന ഒരു ഫേസ്ബുക്ക് പ്രൊഫൈലാണ് ഡിസംബർ 16, 23.34ന് മോഹൻലാലിന്റെ രാഷ്‌ട്രീയബന്ധം ചൂണ്ടിക്കാട്ടുന്ന പോസ്റ്റ് ഇട്ടിരിക്കുന്നത്. ‘വൺസ് അപ്പോൺ എ ടൈം’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ചിത്രത്തിൽ മൂന്നുപേരെ കാണാം. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും. പുരുഷന്മാരിലൊരാൾ ചെറുപ്പകാലത്തെ മോഹൻലാലാണ്. അദ്ദേഹത്തിന്റെ ചിത്രത്തിന് താഴെയായി ‘എബിവിപി എംജി കോളേജ് യൂണിയൻ’ എന്നെഴുതിയിട്ടുണ്ട്. ഈ ചിത്രം ചൂണ്ടി കാട്ടി മോഹൻലാലിന്റെ രാഷ്‌ട്രീയ ചായ്‌വ് വ്യക്തമാക്കുകയാണ്.

 

എന്നാൽ ഈ പോസ്റ്റിനു താഴെ കമന്റ് ബോക്സിൽ വലിയ വാദപ്രതിവാദങ്ങൾ ആണ് നടക്കുന്നത്. എല്ലാവരും എസ് എഫ് ഐ തന്നെ ആകേണ്ടതുണ്ടോ മോഹൻലാലിന് എ ബി വി പി അനുകൂലി ആയിക്കൂടെ എന്ന് ഒരു വിഭാഗം ചോദിക്കുമ്പോൾ ഈ ചിത്രം ഫേക്ക് ആണ് എന്നാണ് മറ്റൊരു വിഭാഗം പറയുന്നത്.

 

മോഹൻലാലിന് തന്റെ കോളേജ് പഠനകാലത്ത് യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിൽ മികച്ച നടനുള്ള രണ്ടാം സമ്മാനം ലഭിച്ചത് കോളേജ് മാഗസിനിൽ പ്രസിദ്ധീകരിച്ചിരുന്നു. അന്ന് മോഹൻലാലും സമ്മാനം ലഭിച്ച മറ്റു പലരും ചേർന്ന് നിൽക്കുന്ന ചിത്രമാണിത് എന്നാണ് മറുഭാഗം വാദിക്കുന്നത്.

 

ഈ പറഞ്ഞതിൽ ഏതാണ് ശരിയെങ്കിലും, മലയാളികളുടെ പ്രിയപ്പെട്ട താരം, ഇപ്പോൾ മാത്രമല്ല തന്റെ ചെറുപ്പ കാലത്തും ഒരു സംഭവം തന്നെയായിരുന്നു എന്നാണ് ആരാധകർ പറയുന്നത്. നേരത്തെ മോഹൻലാൽ ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഒന്നാം സമ്മാനം നേടിയ ചിത്രങ്ങളും വൈറൽ ആയിരിന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by