വഡോദര: വെസ്റ്റ് ഇന്‍ഡീസിനെതിരെ ഒന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം. 211 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ആദ്യ ഇന്നിംഗ്സില്‍ 314 റണ്‍സ് നേടി. 26.2 ഓവറില്‍ വിന്‍ഡീസിന്റെ വിക്കറ്റുകള്‍ എല്ലാം വീണു.
വിന്‍ഡീസിന് വേണ്ടി ആല്‍ഫി ഫ്ലച്ചര്‍ 22 പന്തില്‍ 24 ഷെമെയ്ന്‍ 39 പന്തില്‍ 21 റണ്‍സുമെടുത്തു.
ക്യാപ്റ്റന്‍ ഹെയ്ലി മാത്യൂസും ക്വിയാന ജോസഫും തുടക്കത്തില്‍ റണ്‍സെടുക്കും മുമ്പ് മടങ്ങി. ദിയാണ്ട്ര ദോത്തിന്‍ 8 റണ്‍സ്, ആലിയ ആലിന് 13 റണ്‍സ്, ഷബിക ഗജ്നാബി 3, സെയ്ദ ജെയിംസ് 9 , കരിഷ്മ 11, ഷമിലിയ കൊണെല്ല 8 എന്നിങ്ങനെയാണ് റണ്‍സെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: