India

മാതമാറ്റിക്സില്‍ ദൈവത്തെ ദര്‍ശിച്ച ശ്രീനിവാസരാമാനുജന്‍

മാതമാറ്റിക്സില്‍ ദൈവത്തെ കണ്ടെത്തിയ അപൂര്‍വ്വ പ്രതിഭാശാലിയാണ് ഇന്ത്യയിലെ ശ്രീരാമാനുജന്‍. ഹിന്ദു ദേവതയായ നാമഗിരിയുടെ പേരില്‍ രാമാനുജന്‍ സൃഷ്ടിച്ചത് 3900 മാത് സ് ഫോര്‍മുലകളാണ്. മഹാലക്ഷ്മിയുടെ ഒരു രൂപമാണ് നാമഗിരി.

Published by

ന്യൂദല്‍ഹി: മാതമാറ്റിക്സില്‍ ദൈവത്തെ കണ്ടെത്തിയ അപൂര്‍വ്വ പ്രതിഭാശാലിയാണ് ഇന്ത്യയിലെ ശ്രീരാമാനുജന്‍. ഹിന്ദു ദേവതയായ നാമഗിരിയുടെ പേരില്‍ രാമാനുജന്‍ സൃഷ്ടിച്ചത് 3900 മാത് സ് ഫോര്‍മുലകളാണ്. മഹാലക്ഷ്മിയുടെ ഒരു രൂപമാണ് നാമഗിരി.

ഇന്ത്യയിലെ മാതമാറ്റിക്സില്‍ പ്രതിഭാശാലിയായ ശ്രീനിവാസരാമാനുജന്‍ ആണ്
മാതമാറ്റിക്സിലെ പൈ എന്ന സങ്കല്‍പത്തെ വിഭാവനം ചെയ്തത്. ഇദ്ദേഹത്തിന്റെ 137ാം ജന്മദിനം കൊണ്ടാടുകയാണ് ഡിസംബര്‍ 22ന്. 1887 ഡിസംബര്‍ 22നാണ് ജനനം.

ഒരു യൂണിവേഴ്സിറ്റി ഡിഗ്രി ഇല്ലെങ്കിലും തന്റെ സ്വതസിദ്ധമായ പ്രതിഭയും പരിശ്രമവും കൊണ്ടാണ് ശ്രീനിവാസരാമാനുജന്‍ മാത് സില്‍ ഉന്നതങ്ങള്‍ കീഴടക്കിയത്. ഒഴിവുസമയങ്ങളില്‍ അദ്ദേഹം കുറിച്ചിട്ടിരുന്ന നോട്ട് ബുക്കുകളിലെ ഫോര്‍മുലകളും കണ്ടെത്തലുകളും ഇന്നും ലോകമെമ്പാടുമുള്ള മാതമാറ്റിക്സ് വിദഗ്ധരെ അമ്പരപ്പിക്കുകയാണ്, പ്രചോദിപ്പിക്കുകയുമാണ്.

ജി.എച്ച്. ഹാര്‍ഡി എന്ന കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ക്ക് ആദ്യമൊക്കെ ശ്രീനിവാസരാമാനുജനെ ബോധിച്ചിരുന്നില്ല. പിന്നീടാണ് അദ്ദേഹം ശ്രീനിവാസരാമാനുജനിലെ അത്ഭുതപ്രതിഭയെ തിരിച്ചറിഞ്ഞത്. അതോടെയാണ് 21ാം വയസ്സില്‍ ശ്രീനിവാസരാമാനുജന്‍ കേംബ്രിഡ്ജില്‍ എത്തിയത്. മാത് സില്‍ ഒരു പിഎച്ച് ഡി എങ്കിലും ഇല്ലാതെ ശ്രീനിവാസരാമാനുജന്റെ സങ്കല്‍പങ്ങള്‍ പിടികിട്ടില്ലെന്നാണ് പൊതുവേയുള്ള ചൊല്ല്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by