India

ജാതി സെൻസസ് നടത്തി ആഭ്യന്തര കലാപത്തിന് ശ്രമിച്ചു ; രാഹുൽ ജനുവരി 7ന് മുൻപ് ഹാജരാകണമെന്ന് കോടതി

Published by

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ നടത്തിയ ജാതി സെൻസസ്, സാമ്പത്തിക സർവേ പരാമർശങ്ങളിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ച് ബറേലി കോടതി. രാഹുൽ ജനുവരി 7ന് മുൻപ് കോടതിക്ക് മുൻപാകെ ഹാജരാകണമെന്നാണ് നോട്ടീസ്.

തിരഞ്ഞെടുപ്പ് വേളയിൽ ജാതി സെൻസസുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾ രാജ്യത്ത് ആഭ്യന്തര കലാപത്തിനുള്ള ആഹ്വാനത്തിന് സമാനമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ജില്ലാ കോടതിയെ സമീപിച്ചത്. അവിടെ അപ്പീൽ സ്വീകരിച്ച് രാഹുലിന് നോട്ടീസ് അയക്കുകയായിരുന്നുവെന്ന് ഹർജിക്കാരനായ പങ്കജ് പഥക് പറഞ്ഞു.

അതേസമയം, കോടതിയുടെ നടപടി സമയം പാഴാക്കലാണ് എന്നായിരുന്നു കോൺഗ്രസിന്റെ പ്രതികരണം. ഇത്തരം നോട്ടീസുകൾ അയക്കുന്ന ജഡ്ജിമാരെ സ്ഥാനങ്ങളിൽ നിന്നും നീക്കണമെന്ന് കോൺഗ്രസ് നേതാവും മുൻ എം പിയുമായ ഉദിത് രാജ് ആവശ്യപ്പെട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by