World

പാനമ കനാല്‍ പിടിച്ചെടുക്കുമെന്ന് ട്രംപ്

Published by

ന്യൂയോര്‍ക്ക്: പാനമ കനാലിലൂടെ കടന്നു പോകുന്ന കപ്പലുകള്‍ക്ക് അന്യായ നിരക്ക് ചുമത്തുന്നതിനെതിരെ യുഎസ് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ശക്തമായി മുന്നറിയിപ്പ് നല്‍കി. അന്യായ നിരക്കുകള്‍ തുടരുന്നുവെങ്കില്‍ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.
പസഫിക്-അറ്റ്‌ലാന്റിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന ലോകത്തിലെ പ്രധാന കപ്പല്‍ പാതയാണ്് പാനമ കനാല്‍. അന്താരാഷ്‌ട്ര കപ്പല്‍ ഗതാഗതത്തിന്റെ 5% പാനമ കനാല്‍ വഴിയാണ് നടക്കുന്നത്. യുഎസിന്റെ കപ്പലുകള്‍ക്ക് ഉയര്‍ന്ന നിരക്ക് ചുമത്തിയതാണ് ട്രംപിന്റെ ശക്തമായ പ്രതികരണത്തിന് കാരണമായത്.
1914ലാണ് യുഎസ് പാനമ കനാല്‍ നിര്‍മിച്ചത്. 1977ല്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ ഒപ്പുവച്ച കരാറിന്റെ അടിസ്ഥാനത്തില്‍ 1999ല്‍ പാനമ കനാലിന്റെ പൂര്‍ണ നിയന്ത്രണം പാനമയ്‌ക്ക് കൈമാറി.
പാനമ കനാല്‍ മേഖലയില്‍ ചൈനയുടെ സ്വാധീനം വര്‍ധിക്കുന്നതും അമേരിക്കയുടെ പ്രതികരണത്തിനു കാരണമാണ്.’അന്യായ നിരക്ക് പാനമ കപ്പലുകള്‍ക്ക് ചുമത്തരുത്. യുഎസ് ഇത് സഹിക്കില്ല. ഇത് തുടരുന്നുവെങ്കില്‍ കനാലിന്റെ നിയന്ത്രണം യുഎസ് ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരാകും,’ ട്രംപ് വ്യക്തമാക്കി. ഈ മുന്നറിയിപ്പ് രാജ്യാന്തര തലത്തില്‍ വലിയ ചര്‍ച്ചയ്‌ക്കിടയാക്കുമെന്ന് ഉറപ്പാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by