India

സോറസിനു വേണ്ടി ന്യൂയോര്‍ക്കില്‍ ശശി തരൂര്‍ വിരുന്നൊരുക്കി: പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിയും പങ്കെടുത്തു

Published by

ന്യൂദല്‍ഹി: ന്യൂയോര്‍ക്കില്‍ നടന്ന വിരുന്നില്‍ ചൊല്ലി കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയും കോണ്‍ഗ്രസ് എംപി ശശി തരൂരും തമ്മില്‍ തര്‍ക്കം. ഇന്ത്യാ വിരുദ്ധനായ അമേരിക്കന്‍ കോടീശ്വരന്‍ ജോര്‍ജ്ജ് സോറോസ്, പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭുട്ടോ എന്നിവരും വിരുന്നില്‍ പങ്കെടുത്തു. വിദേശകാര്യമന്തി ആയിരുന്ന ശശി തരൂരിന്റെ ആവശ്യപ്രകാരമായിരുന്നു വിരുന്ന് എന്ന് അന്ന് ഐക്യരാഷ്ട സഭയില്‍ ഇന്ത്യയുടെ പ്രതിനിധിയായിരുന്ന ഹര്‍ദീപ് സിങ് പുരി തെളിവു സഹിതം വ്യക്തമാക്കി. സോറസിന്റെ പങ്കാളിത്തം ഇന്ത്യയുടെ ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ആരോപിക്കുകയും ചെയ്തു.

വിരുന്നിലേക്ക് ക്ഷണിക്കപ്പെട്ടവരുടെ പട്ടിക തരൂരിന്റേതായിരുന്നു. സോറോസിനെ ക്ഷണിച്ചത് രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ ഉപകാരാര്‍ത്ഥം ആയതാകാം. പാര്‍ട്ടിയില്‍ പാകിസ്ഥാന്റെ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭുട്ടോ സര്‍ദാരിയും പങ്കെടുത്തിരുന്നു. പുരി പറഞ്ഞു. ഡിന്നറില്‍ സോറോസ് ഇന്ത്യയുടെ ആഗോള താപനില നിലപാടിനെ വിമര്‍ശിച്ചതായും ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി.
ഡിന്നറില്‍ സോറസിനൊപ്പം പങ്കെടുത്ത കാര്യം ശശി തരൂര്‍ സമ്മതിച്ചു. ‘ സ്വകാര്യ വിരുന്നായിരുന്നു. വ്യക്തിപരമായിട്ടാണ് പങ്കെടുത്തത്. പഴയ വിഷയവുമാണ്. ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് എപ്പോഴും പ്രവര്‍ത്തിച്ചിട്ടുള്ളത്’. ശശിതരൂര്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക