India

ഫയര്‍ഫോഴ്‌സിന്റെ അനുമതിയില്ല; വിരാട് കോലിയുടെ സ്ഥാപനത്തിന് ബെംഗളൂരു കോര്‍പ്പറേഷന്റെ നോട്ടീസ്‌

Published by

ബെoഗളൂരു: വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള വൺ 8 സ്ഥാപനത്തിന് നോട്ടീസ്. ബെoഗളൂരു കോർപ്പറേഷനാണ് നോട്ടീസ് നൽകിയത് സ്ഥാപനത്തിന് ഫയർഫോഴ്സിന്റെ എൻഒസിയില്ലെന്ന് കണ്ടെത്തിയിരുന്നു.പൊതുപ്രവർത്തകൻ നൽകിയ പരാതിയിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്.നേരത്തെ ഒരു തവണ നോട്ടീസ് നൽകിയിരുന്നെങ്കിലും കോഹ്‌ലിയുടെ ഉടമസ്ഥതയിലുള്ള ബാർ ആൻഡ് റസ്‌റ്റോറൻ്റ് പ്രതികരിച്ചില്ലെന്നാണ് റിപ്പോർട്ട്. ഏഴ് ദിവസത്തിനകം പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഇതാദ്യമായല്ല വൺ 8 കമ്യൂണിനെതിരേ നടപടി സ്വീകരിക്കുന്നത്.

മുമ്പും വിരാട് കോഹ്ലിയുടെ സഹ ഉടമസ്ഥതയിലുള്ള പബ്ബിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാത്രി അനുവദനീയമായ സമയത്തിനുശേഷവും പ്രവർത്തിച്ചതിനാണ് ബെംഗളൂരു കബൺ പാർക്ക് പോലീസ് കേസെടുത്തത്. രാത്രി ഒന്നുവരെയാണ് ബെംഗളൂരുവിൽ പബ്ബുകൾക്കും റസ്റ്ററന്റുകൾക്കും പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ളത്. എന്നാൽ അതിനുശേഷവും പ്രവർത്തിച്ചതായി കണ്ടെത്തിയതിനെത്തുടർന്നായിരുന്നു ഈ വർഷം ജൂലൈയിൽ നടപടിയെടുത്തത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക