Education

സംസ്ഥാന സര്‍ക്കാര്‍ ബജറ്റ് വിഹിതം പകുതിയാക്കി; കേന്ദ്ര സഹായം സര്‍വകലാശാലകള്‍ക്ക് വലിയ ആശ്വാസം: സിന്‍ഡിക്കേറ്റ് അംഗങ്ങള്‍

Published by

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാദ്യാസ മേഖലയ്‌ക്ക് 405 കോടി രൂപ അനുവദിച്ച കേന്ദ്ര സര്‍ക്കാരിനെയും അതിനായി ഇടപെട്ട കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെയും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാനെയും കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. വിനോദ് കുമാര്‍ ടി ജി നായര്‍, പി എസ് ഗോപകുമാര്‍ എന്നിവര്‍ അഭിന്ദിച്ചു

കേരള സര്‍വകലാശാല രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 9 സര്‍വകലാശാലകള്‍ക്ക് 100 കോടി രൂപ വീതം അനുവദിച്ചതില്‍ മൂന്ന് സര്‍വകലാശാലകള്‍ കേരളത്തിലാണെന്നത് സംസ്ഥാനത്തെ ജനങ്ങളോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അനുകൂല മനോഭാവത്തെയാണ് പ്രകടിപ്പിക്കുന്നതെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പറഞ്ഞു.

കേരള, കോഴിക്കോട്, കണ്ണൂര്‍ സര്‍വകലാശാലകള്‍ക്ക് 100 കോടി വീതം അനുവദിച്ചപ്പോള്‍ എം ജി സര്‍വകലാശാലയ്‌ക്കും 20 കോടി അനുവദിച്ചു. വയനാട്, പാലക്കാട്, തൃശൂര്‍ ജില്ലകള്‍ക്കായി 10 കോടി വീതവും 11 കോളജുകള്‍ക്ക് 5 കോടി വീതവുമാണ് പ്രധാനമന്ത്രി ഉച്ചതര ശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരം (പി എം ഉഷ) കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് ആഭ്യന്തര ഉല്പാദനത്തിന്റെ (ജി ഡി പി) ആറ് ശതമാനത്തില്‍ കുറയാത്ത നിക്ഷേപം വിദ്യാഭ്യാസ മേഖലയ്‌ക്ക് ഉണ്ടാകണമെന്ന വ്യവസ്ഥ വിദ്യാഭ്യാസത്തിന്റെ സുവര്‍ണ്ണ ദശകങ്ങള്‍ സമ്മാനിക്കുമെന്നുറപ്പാണ്. സാമ്പത്തിക ഞെരുക്കം മൂലം സംസ്ഥാന സര്‍വകലാശാലകള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് വിഹിതം പകുതിയായി കുറച്ച സാഹചര്യത്തില്‍ കേന്ദ്ര സഹായം സര്‍വകലാശാലകള്‍ക്ക് വലിയ ആശ്വാസമാകും. ഉന്നത വിദ്യാഭ്യാസ മേഖലയെ ശുദ്ധീകരിക്കാന്‍ ധീരമായി പ്രവര്‍ത്തിക്കുന്ന ചാന്‍സലര്‍ കേന്ദ്ര ഫണ്ട് നേടിയെടുക്കുന്നതില്‍ നടത്തിയ ഇടപെടല്‍ ശ്ലാഘനീയമാണ്. കേന്ദ്ര സര്‍ക്കാരിനെതിയും ചാന്‍സലര്‍ക്കെതിരെയും അനാവശ്യമായി കലാപമുയര്‍ത്തുന്നവര്‍ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് നിലപാട് തിരുത്താന്‍ തയാറാകണമെന്നും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by