ന്യൂദൽഹി : കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് കേന്ദ്രം. ക്രിസ്മസ് സീസണിലെ തിരക്കുകൾ പരിഗണിച്ചാണ് പുതിയ സർവീസുകൾ ആരംഭിച്ചത്. കേന്ദ്രമന്ത്രി
ജോർജ് കുര്യന്റെ അഭ്യർത്ഥന പ്രകാരമാണ് കേരളത്തിൽ ഈ പ്രത്യേക ട്രെയിൻ സേവനങ്ങൾ അനുവദിച്ചതെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിട്ടുണ്ട്. ക്രിസ്തുമസ്, ശബരിമല തീർഥാടനത്തോടനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾക്ക് അനുമതി നൽകിയതിന് മന്ത്രി അശ്വിനി വൈഷ്ണവിനോടുള്ള നന്ദി കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ അറിയിച്ചു.
ക്രിസ്മസ് ഫെസ്റ്റിവലിൽ കേരളത്തിലേക്കും തിരിച്ചുമുള്ള വർദ്ധിച്ച യാത്രാ ആവശ്യകത കണക്കിലെടുത്ത് ക്രിസ്തുമസിന് വിവിധ റെയിൽവേ സോണുകളിലുടനീളം 149 പ്രത്യേക ട്രെയിൻ ട്രിപ്പുകളും 10 പ്രത്യേക ട്രെയിനുകളും ഓപ്പറേഷൻ നടത്തുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ശബരിമല തീർഥാടകരുടെ സുഗമമായ യാത്രയ്‌ക്കായി കേരളത്തിലേക്കും തിരിച്ചും 416 പ്രത്യേക ട്രെയിൻ ട്രിപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്. റൂട്ടുകൾ സംബന്ധിച്ച പ്രഖ്യാപനം വൈകാതെ ഉണ്ടാകും. ക്രിസ്മസിനോട് അനുബന്ധിച്ച് തിരക്ക് കൂടിയതിനാൽ ട്രെയിൻ ടിക്കറ്റുകൾ കിട്ടാനില്ലാത്ത സാഹചര്യമായിരുന്നു.
ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് നാട്ടിലേക്ക് വരാനും ക്രിസ്മസ് ആഘോഷിക്കാനും യാതൊരു മാർഗവുമില്ലാത്ത സ്ഥിതിയുണ്ടായി. ഈ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഇടപെട്ടത്.
ഏതെല്ലാം നഗരങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ ഉള്ളതെന്നും ഇവയുടെ റൂട്ടുകളും വൈകാതെ പ്രഖ്യാപിക്കും. കൂടാതെ ശബരിമല തീർത്ഥാടകർക്കായി 416 സ്പെഷ്യൽ സർവീസുകളും അനുവദിച്ചിട്ടുണ്ട്.
ഇന്ത്യയിലാകെ 149 സ്പെഷ്യൽ ട്രെയിനുകളാണ് ക്രിസ്മസ് തിരക്ക് പ്രമാണിച്ച് അനുവദിച്ചിരിക്കുന്നത്.
കേരളത്തിനായി ക്രിസ്മസിനും ശബരിമല തീർഥാടനത്തിനുമായി അനുവദിച്ച ട്രെയിൻ സർവീസുകളുടെ വിശദാംശങ്ങൾ:
● സൗത്ത് വെസ്റ്റേൺ റെയിൽവേ (SWR): 17 ട്രിപ്പുകൾ
● സെൻട്രൽ റെയിൽവേ (CR): 48 ട്രിപ്പുകൾ
● നോർത്തേൺ റെയിൽവേ (NR): 22 ട്രിപ്പുകൾ
● സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ (SECR): 2 ട്രിപ്പുകൾ
● പശ്ചിമ റെയിൽവേ (WR): 56 ട്രിപ്പുകൾ
● വെസ്റ്റ് സെൻട്രൽ റെയിൽവേ (WCR): 4 ട്രിപ്പുകൾ
ശബരിമല തീർഥാടനത്തിനായി കേരളത്തിലേക്കുള്ള 416 സ്‌പെഷ്യൽ
ട്രെയിൻ ട്രിപ്പുകളുടെ വിശദാംശങ്ങൾ ഇപ്രകാരമാണ്:
● സൗത്ത് വെസ്റ്റേൺ റെയിൽവേ (SWR): 42 ട്രിപ്പുകൾ
● ദക്ഷിണ റെയിൽവേ (SR): 138 ട്രിപ്പുകൾ
● സൗത്ത് സെൻട്രൽ റെയിൽവേ (SCR): 192 ട്രിപ്പുകൾ
● ഈസ്റ്റ് കോസ്റ്റ് റെയിൽവേ (ECOR): 44 ട്രിപ്പുകൾ
അവധിക്കാലത്ത് ആവശ്യക്കാരുടെ കുതിപ്പ് പരിഹരിക്കുന്നതിനൊപ്പം യാത്രക്കാർക്ക് സുഗമവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുകയാണ് ഈ ട്രെയിനുകളുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: