കുവൈറ്റ് സിറ്റി: പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈറ്റില്‍ ഔപചാരിക സന്ദര്‍ശനത്തിനായി എത്തി. നാലു പതിറ്റാണ്ടിനുശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈറ്റിലെത്തുന്നത്, ഇന്ത്യകുവൈറ്റ് ബന്ധങ്ങളില്‍ പുതിയ അധ്യായം കുറിക്കും. 1981ല്‍ ഇന്ദിരാ ഗാന്ധി നടത്തിയ കുവൈറ്റ് സന്ദര്‍ശനത്തിന് ശേഷം ആദ്യമായാണ് ഇത്തരമൊരു സന്ദര്‍ശനം.
ഭാരത-കുവൈറ്റ് ബന്ധങ്ങള്‍ വ്യാപാരത്തിലും സാമ്പത്തികത്തിലും സാംസ്കാരികത്തിലും ശക്തമാവുകയാണ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ‘ഹലാ മോദി’ എന്ന പരിപാടി ശൈഖ് സാദ് അല്‍ അബ്ദുള്ള സ്പോര്‍ട്സ് കംപ്ലക്സില് നടത്തപ്പെടും.പ്രവാസി ഇന്ത്യക്കാര്‍ പങ്കെടുമെന്നാണ് പ്രതീക്ഷ.
കുവൈറ്റിന്റെ ഉപരാഷ്ട്രപതി, കിരീടാവകാശി, പ്രധാനമന്ത്രി എന്നിവരുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തും. വ്യാപാരം, നിക്ഷേപം, ഊര്‍ജം, സംസ്കാരം എന്നീ മേഖലകളില്‍ കൂടുതല്‍ സഹകരണം ഉറപ്പാക്കുന്നതിന് ഇരുരാജ്യങ്ങളും പ്രവര്‍ത്തിക്കും.
കുവൈറ്റില്‍ 10 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ താമസിക്കുന്നുണ്ട്. ഇവര്‍ കുവൈറ്റ്-ഇന്ത്യ ബന്ധത്തിന്റെ ശക്തമായ പാരമ്പര്യത്തിന്റെയും സൗഹൃദത്തിന്റെയും ഉദാഹരണമാണ്. നിര്‍മാണം, ആരോഗ്യവകുപ്പ്, വിദ്യാഭ്യാസം എന്നിവിടങ്ങളില്‍ ഇന്ത്യന്‍ തൊഴിലാളികളുടെ സംഭാവനകള്‍ വലിയതാണ്. സൈനിക പരിശീലനം, സുരക്ഷാ വിവര വിനിമയം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണം വര്‍ധിപ്പിച്ചു വരികയാണ്.പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കുവൈറ്റ്-ഇന്ത്യ ബന്ധങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് നല്‍കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: