കൊച്ചി : എറണാകുളം നഗരത്തിലെ അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ. വൈറ്റില ഈസ്റ്റ് പൊന്നുരുന്നിയിലെ അങ്കണവാടിയിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. 12 കുട്ടികള്‍ക്ക് വയറിളക്കവും ഛര്‍ദിയുമനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് രക്ഷിതാക്കള്‍ക്കും ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്.
പരിശോധനയില്‍ അങ്കണവാടിയിലെ വാട്ടര്‍ ടാങ്കില്‍ ചത്ത പാറ്റകളെ കണ്ടെത്തി. കുട്ടികള്‍ക്കുള്ള ഭക്ഷണം പാചകം ചെയ്യുന്നത് ഈ ടാങ്കിലെ വെള്ളമുപയോഗിച്ചാണ്. രോഗവ്യാപനം കുടിവെള്ളത്തിൽ നിന്നാണെന്നാണ് നാട്ടുകാരുടെ പരാതി.
അങ്കണവാടി സ്ഥിതി ചെയ്യുന്നത് വൃത്തിഹീനമായ സ്ഥലത്താണ്. വാട്ടര്‍ ടാങ്കിനോട് ചേര്‍ന്ന സ്ഥലത്ത് മാലിന്യം നിറഞ്ഞ കനാലുമുണ്ട്. പരിസരമാകെ കാടുകയറിയ നിലയിലുമാണ്. ഇതിനെതിരെ നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടിയെടുത്തില്ലെന്നാണ് അധ്യാപികയുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: