India

സുഹൃത്തുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാൻ നിര്‍ബന്ധിച്ച്‌ കാമുകിയെ ഭീഷണിപ്പെടുത്തി; യുവാവും സുഹൃത്തും അറസ്റ്റിൽ

Published by

ബെംഗളുരു: സുഹൃത്തുമായി കാമുകൻ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുന്നെന്ന യുവതിയുടെ പരാതിയില്‍ അറസ്റ്റിലായ യുവാക്കള്‍ പങ്കാളികളെ കൈമാറുന്ന സംഘത്തിലെ അംഗങ്ങളെന്ന് പൊലീസ്.യുവതിയുടെ പരാതിയെ തുടർന്ന് ബെംഗളുരുവിലെ സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്യുന്ന ഹരീഷ്, ഹേമന്ദ് എന്നിവരെയാണ് ബെംഗളുരു സെൻട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും സംബന്ധിച്ച്‌ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. മുപ്പത്തിരണ്ടുകാരിയായ യുവതിയുടെ പരാതിയിലാണ് ഇരുവരെയും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

ഏതാനും വർഷം മുമ്ബാണ് യുവതി ഹരീഷുമായി പരിചയപ്പെട്ടത്. ഹരീഷുമായി തനിക്ക് ശാരീരിക ബന്ധമുണ്ടായിരുന്നുവെന്നും യുവതി വ്യക്തമാക്കുന്നു. ഒരുമിച്ച്‌ നിരവധി പാർട്ടികളില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ ഈ സമയങ്ങളില്‍ ഹരീഷ് താൻ അറിയാതെ സ്വകാര്യ നിമിഷങ്ങള്‍ വീഡിയോയില്‍ പകർത്തുന്നുണ്ടായിരുന്നു എന്നും യുവതി പറയുന്നു. ഇതിനിടയിലാണ് തന്റെ സുഹൃത്തായ ഹേമന്ദുമായി ലൈംഗിക ബന്ധത്തിലേർപ്പെടണം എന്ന് ഹരീഷ് ആവശ്യപ്പെട്ടത്. വഴങ്ങിയില്ലെങ്കില്‍ തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് കാമുകൻ ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

യുവതി ഹേമന്ദുമൊത്ത് ലൈംഗിക ബന്ധത്തിന് തയ്യാറായാല്‍ പകരം ഹേമന്ദിന്റെ കാമുകിയുമൊത്ത് തനിക്ക് ലൈംഗികവേഴ്‌ച്ചയില്‍ ഏർപ്പെടാനാകുമെന്നും ഹരീഷ് പറഞ്ഞിരുന്നെന്നും യുവതി വെളിപ്പെടുത്തി.യുവതിയുടെ പരാതിയെ തുടർന്ന് രണ്ടുപേരെയും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. പങ്കാളികളെ കൈമാറുന്ന സംഘത്തിലെ അംഗങ്ങളാണ് ഹരീഷും ഹേമന്ദുമെന്ന് പൊലീസ് പറയുന്നു. ഹേമന്ദിന്റെ കാമുകിയെ ഇരുവരും നേരത്തെ ലൈംഗികമായി പീഡിപ്പിച്ചിട്ടുമുണ്ട്. ഇതിന് പുറമെ മറ്റ് സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ പറഞ്ഞും ഇയാള്‍ നിർബന്ധികകുമായിരുന്നത്രെ.

ബിരുദധാരികളായ ഇരുവരും പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ വലയിലാക്കുന്നത്. സ്ത്രീകളെ കെണിയില്‍ വീഴ്‌ത്തിയ ശേഷം അവരുടെ സ്വകാര്യ ചിത്രങ്ങള്‍ ഉപയോഗിച്ച്‌ ബ്ലാക് മെയില്‍ ചെയ്യും. തങ്ങളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നാണ് ഭീഷണിപ്പെടുത്തുക. ഇവരുടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് വേറെയും സ്ത്രീകളുടെ സ്വകാര്യ വീഡിയോകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അന്വേഷണം തുടരുകയാണെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കേസിന്റെ വിശദ വിവരം ലഭ്യമാക്കുമെന്നും ബെംഗളുരു പൊലീസ് അറിയിച്ചു. പരാതി ലഭിച്ചതനുസരിച്ച് ഇരുവരെയും അറസ്റ്റ് ചെയ്ത പൊലീസ് ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക