India

ഭാര്യയ്‌ക്ക് ജീവനാംശം നല്‍കാന്‍ നാണയത്തുട്ടുകളുമായെത്തി യുവാവ് കുടുംബ കോടതിയില്‍

Published by

കോയമ്പത്തൂര്‍: മുന്‍ഭാര്യയ്‌ക്ക് ഇടക്കാല ജീവനാംശം നല്‍കാന്‍ കുടുംബ കോടതിയിൽ 80000 രൂപയുടെ നാണയത്തുട്ടുകളുമായെത്തി യുവാവ്. കോയമ്പത്തൂരിലാണ് സംഭവം. 1,20,000 രൂപ നോട്ടുകളായി നൽകിയ യുവാവ് ബാക്കി തുക ഒരു രൂപ, രണ്ട് രൂപ, അഞ്ച് രൂപ നാണയങ്ങളായി ഇരുപതോളം ചാക്കുകളിലായാണ്‌ 37കാരന്‍ കോടതിയിലെത്തിയത്. കോടതി വരാന്തയിലൂടെ നാണയങ്ങളടങ്ങിയ കവറുകളുമായി നടന്നു നീങ്ങുന്ന ഇയാളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ടാക്സി ഡ്രൈവറാണ് ഇയാൾ.

കഴിഞ്ഞ വര്‍ഷമാണ് ഇയാളുടെ ഭാര്യ വിവാഹ ബന്ധം വേര്‍പെടുത്തുന്നതിനുള്ള ഹര്‍ജി നല്‍കിയത്. ഹര്‍ജി തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി രണ്ട് ലക്ഷം രൂപ ജീവനാംശം നല്‍കാൻ കോടതി ഉത്തരവിട്ടു. തുടര്‍ന്നാണ് ഇയാൾ നാണയങ്ങളടങ്ങിയ കവറുകളുമായി കോടതിയില്‍ എത്തുന്നത്. എന്നാൽ നാണയങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍ നോട്ടുകളായി കൈമാറാന്‍ കോടതി ആവശ്യപ്പെട്ടു. വ്യാഴാഴ്ച നാണയത്തിന് പകരം ഇയാള്‍ കറന്‍സി നോട്ടുകള്‍ കോടതിയില്‍ കൈമാറി. മിച്ചമുള്ള 1.2 ലക്ഷം രൂപ ഉടന്‍ അടയ്‌ക്കാന്‍ കോടതി നിര്‍ദേശിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക