World

ക്രിസ്മസ് മാര്‍ക്കറ്റില്‍ നടന്ന ആക്രമണത്തിന് പിന്നാലെ ജര്‍മ്മന്‍ ചാന്‍സലര്‍ രാജിവെക്കണമെന്ന് ഇലോണ്‍ മസ്‌ക്

Published by

ബര്‍ലിന്‍: ക്രിസ്മസ് മാര്‍ക്കറ്റില്‍ നടന്ന ആക്രമണത്തിന് പിന്നാലെ ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിനെ രാജിവെക്കണമെന്ന് ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌ക് ആവശ്യപ്പെട്ടു.

ഈ ആക്രമണം രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങളുടെ പരാജയമാണെന്നും, ഭരണകൂടം ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടിട്ടുണ്ടെന്നുമാണ് മസ്‌ക് തന്റെ എക്‌സ് അക്കൗണ്ടില്‍ കുറിച്ചത്.നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണത്തില്‍ പുറത്തുനിന്നുള്ള ഉപദേശകനായി ചേരാന്‍ പോകുന്ന കോടീശ്വരനാണ് എലോണ്‍ മസ്‌ക്

ബര്‍ലിനിലെ ക്രിസ്മസ് മാര്‍ക്കറ്റില്‍ നടന്ന ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. സുരക്ഷാ ഏജന്‍സികള്‍ ഇതിന്റെ കാരണം അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.

‘ഒരു രാഷ്‌ട്രത്തിന്റെ നേതാവ് ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുമ്പോള്‍, അത് വലിയൊരു പ്രശ്‌നമാണ്. ഇത്തരത്തില്‍ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭരണകൂടം ഉത്തരവാദിത്വം ഏറ്റെടുക്കണം’ – ഇലോണ്‍ മസ്‌ക് പറഞ്ഞു.

ജര്‍മ്മന്‍ സര്‍ക്കാര്‍ ഇതുവരെ മസ്‌കിന്റെ പ്രസ്താവനയെ ഔദ്യോഗികമായി മറുപടി നല്‍കിയിട്ടില്ല. എന്നാല്‍ ചില രാഷ്‌ട്രീയനേതാക്കള്‍ മസ്‌കിന്റെ പ്രസ്താവനകളെ അതിരുവിട്ട് ഇടപെടല്‍ എന്ന നിലയില്‍ വിമര്‍ശിച്ചിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by