Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഗുകേഷിനെ കാത്തിരിക്കുന്നത് കടുത്ത പോരാട്ടങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2024, 06:11 am IST
in Sports

ചെന്നൈ: ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് റിക്കാര്‍ഡ് പ്രായത്തില്‍ നേടിയതിന്റെ ആഹ്ലാദ തിമിര്‍പ്പിലാണ് ഭാരതത്തിന്റെ ഡി. ഗുകേഷും ആരാധകരും. ഈ ആഘോഷങ്ങളുടെയും ആഹ്ലാദങ്ങളുടെയും അലയൊലികള്‍ കെടും മുമ്പേ അടുത്ത പോരാട്ടങ്ങള്‍ വരികയായി. ജനുവരിയില്‍ റ്റാറ്റാ സ്റ്റീല്‍ വിയ്‌ക്ക് ആന്‍ സീ ടൂര്‍ണമെന്റാണ് ആദ്യമായി താരത്തിന് മുന്നിലേക്ക് വരുന്ന വെല്ലുവിളി.

18-ാം വയസില്‍ ലോക ചെസ് പ്ലേയര്‍മാരിലെ വമ്പന്‍ താരം ചൈനയുടെ ഡിങ് ലിറനെ അട്ടിമറിച്ചുകൊണ്ടാണ് ഗുകേഷ് ജേതാവായത്. ഇതിന്റെ മധുവിധു ആഘോഷമാണ് ഭാരതത്തിലെമ്പാടും നടന്നുകൊണ്ടിരിക്കുന്നത്. ക്രിക്കറ്റ് ടീം ലോകകിരീടം സ്വന്തമാക്കിയതിനോളം പോന്ന ആഘോഷമാണ് ഗുകേഷിന്റെ നാടായ ചെന്നൈയില്‍ ആളുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ ആവേശങ്ങള്‍ക്കിടെ അടുത്തു വരുന്ന മത്സരങ്ങളില്‍ താരം നേടുന്ന വെല്ലുവിളികള്‍ ചില്ലറയല്ല. അടുത്ത മാസം നെതര്‍ലന്‍ഡ്‌സിലാണ് വിയ്‌ക്ക് ആന്‍ സീ ടൂര്‍ണമെന്റ് നടക്കുക.

ചെസിലെ വിംബിള്‍ഡണ്‍ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇപ്പോഴത്തെ ഗുകേഷ് ലോക കിരീടഭാരം ശിരസിലേറ്റിയ മുഖ്യ താരമാണ്. അതിന് ചേര്‍ന്ന പ്രകടനം വേണം വരുന്ന ഓരോ മത്സരത്തിലും പുറത്തെടുക്കാന്‍. അത് താരത്തെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണുയര്‍ത്തുന്നത്. ലിറനെതിരായ ചാമ്പ്യന്‍ഷിപ്പ് പോര് വിജയിച്ച പാടെ ലോക ചെസില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള മാഗ്നസ് കാഴ്‌സണും ഫാബിയാനോ കരുവാനയും ആശംസയ്‌ക്ക് പകരം കടുത്ത വിമര്‍ശനവുമായാണ് രംഗത്തെത്തിയത്. ലിറനും ഗുകേഷും തമ്മിലുള്ള മത്സരത്തിന്റെ നിലവാരത്തെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഇരുവരുടെയും പ്രതികരണം. ഇത് വിശ്വനാഥന്‍ ആനന്ദ് അടക്കമുള്ളവരെ ചൊടിപ്പിക്കുകയും കടുത്ത പ്രതികരണങ്ങളിലേക്കും വിവാദങ്ങളിലേക്കും വഴിവയ്‌ക്കുകയും ചെയ്തു. എന്നാല്‍ ഇവര്‍ ചൂണ്ടിക്കാണിച്ച വസ്തുതകളില്‍ കഴമ്പുണ്ടെന്നാണ് ചെസ് പണ്ഠിറ്റുകളുടെ വിലയിരുത്തല്‍.

ലിറനെതിരെ ചാമ്പ്യന്‍ഷിപ്പ് പോരില്‍ ഗുകേഷ് കാഴ്‌ച്ചവച്ച പ്രകടനം കാഴ്‌സണിനോടോ കരുവാനയോടോ ആയിരുന്നെങ്കില്‍ വില പോവില്ലായിരുന്നു എന്നാണ് പറയുന്ന വിമര്‍ശം. അതേസമയം ഈ വമ്പന്‍മാരെയെല്ലാം കഴിഞ്ഞ ഏപ്രിലില്‍ നടന്ന കാന്‍ഡിഡേറ്റ്‌സില്‍ മറികടന്നാണ് ഗുകേഷ് ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടിയത്- ഇക്കാര്യം കൂടി ചേര്‍ത്തുവയ്‌ക്കുമ്പോള്‍ വിമര്‍ശനങ്ങള്‍ ബാലിശമെന്ന് വേണമെങ്കില്‍ തള്ളിക്കളയാം. ലോക ചാമ്പ്യന്‍ പട്ടത്തിന് യോജിച്ച പോരാട്ട വീര്യം വരുന്ന മത്സരങ്ങളില്‍ ഗുകേഷ് പയറ്റേണ്ടി വരും. അതിനായി ഒരുങ്ങാനുള്ള സമയമാണ് ഇപ്പോഴുള്ളത്.

ഭാരതത്തിലെ ചെസ് താരങ്ങളെ സംബന്ധിച്ച് മുമ്പത്തെക്കാളും ഏറെ അനുഭാവ പൂര്‍വ്വമായ സാഹചര്യമാണുള്ളത്. അതിന്റെ തെളിവാണ് എരിഗേസി, പ്രഗ്നാനന്ദ എന്നിവര്‍ ലോക ചെസിലെ കരുത്തന്‍ താരങ്ങളായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന കാഴ്ച.

നെതര്‍ലന്‍ഡ്‌സിലെ വിയ്‌ക്ക് ആന്‍ സീ മത്സരത്തില്‍ ഒരുപക്ഷേ കാഴ്‌സണ്‍ ഉണ്ടാവില്ല. പക്ഷെ മെയ്-ജൂണ്‍ മാസങ്ങളില്‍ നോര്‍വേയില്‍ സ്റ്റാവെഞ്ചര്‍ ഗെയിമില്‍ നേര്‍ക്കുനേര്‍ പോരടിക്കും. ഇതിന് പിന്നാലെ ആഗസ്തില്‍ വരുന്ന സിന്‍ഘ്ഫീല്‍ഡ് കപ്പിലും നേര്‍ക്കുനേര്‍ പോരാട്ടം നടക്കാനിടയുണ്ട്. ആ മത്സരം ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇവിടെയെല്ലാം കടുത്ത വെല്ലുവിളികളാണ് ഗുകേഷിനെ തേടിയിരിക്കുന്നത്.

Tags: Chess@FIDE_chessDommaraju Gukesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

Sports

ജയിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു,  പ്രജ്ഞാനന്ദയുടെ കാന്‍ഡിഡേറ്റ് മോഹം കെട്ടു; ഹികാരുവിനെ അട്ടിമറിച്ച ജവോഖിര്‍ സിന്‍ഡൊറോവ് മുന്നില്‍ 

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Chess

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Sports

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

Sports

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.