കോയമ്പത്തൂർ ; ബിജെപി റാലിക്കിടെ കെ അണ്ണാമലൈയേയും ബിജെപി പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി. 1998ലെ കോയമ്പത്തൂർ സ്ഫോടനത്തിന്റെ സൂത്രധാരൻ എസ് എ ബാഷയുടെ വിലാപയാത്രയ്‌ക്ക് അനുമതി നൽകിയതിൽ പ്രതിഷേധിച്ചാണ് റാലി നടത്തിയത്.
സംഭവത്തിൽ പ്രതിഷേധം അറിയിച്ച് അണ്ണമലൈ രംഗത്തെത്തി.‘ ഡിഎംകെ സർക്കാരിന്റെ ഭീരുത്വം നിറഞ്ഞ നടപടിയെ ഞങ്ങൾ അപലപിക്കുന്നു. 1998-ൽ കോയമ്പത്തൂരിൽ 58 പേരുടെ ജീവൻ പൊലിഞ്ഞതിന് കാരണക്കാരനായ ഒരു ഭീകരനെ മഹത്വവൽക്കരിച്ചതിനെ അപലപിച്ച് റാലി നടത്തിയതിന് ഞങ്ങളെ അറസ്റ്റ് ചെയുന്നു. അത്തരം സ്വേച്ഛാധിപത്യത്തിന് മുന്നിൽ ഒരിക്കലും തലകുനിക്കില്ല, ഞങ്ങൾ എന്നും തമിഴ്നാട്ടിലെ ജനങ്ങളുടെ ശബ്ദമായിരിക്കും ‘ അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: