വയനാട് : ഉരുള്‍പ്പൊട്ടല്‍ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പിലെ ഗുണഭോക്താക്കളുടെ ആദ്യ കരട് പട്ടിക പുറത്തുവന്നു. ഗുണഭോക്താക്കളുടെ പട്ടികകയില്‍ മുണ്ടക്കൈ, അട്ടമല, ചൂരല്‍മല വാര്‍ഡുകളിലെ 388 കുടുംബങ്ങളാണ് ഉളളത്.
ഇതില്‍ 17 കുടുംബങ്ങളില്‍ ആരും ജീവിച്ചിരിപ്പില്ല. ഈ സാഹചര്യത്തില്‍ 371 കുടുംബങ്ങളാകും ഗുണഭോക്താക്കളാകുക.
പട്ടികയില്‍ പരാതിയുണ്ടെങ്കില്‍ ജനുവരി 10 നുള്ളില്‍ അറിയിക്കണം. വീട് ഒലിച്ചു പോയവര്‍, പൂര്‍ണമായും തകര്‍ന്നവര്‍, ഭാഗികമായി തകര്‍ന്നവര്‍ എന്നിവരെയും മറ്റെവിടെയും വീടില്ലാത്തവരെയുമാകും ഒന്നാംഘട്ടത്തില്‍ പുനരധിവസിപ്പിക്കുക.
അതേ സമയം ദുരന്ത മേഖലയിലെ വാസയോഗ്യമല്ലാത്ത വീടുകളുള്ള കുടുംബങ്ങള്‍ ആദ്യ പട്ടികയില്‍ ഇല്ല. ഇവരുടെ പുനരധിവാസം രണ്ടാം ഘട്ടത്തില്‍ നടപ്പാക്കും.
പുനരധിവാസത്തിന് സ്ഥലം നല്കാന് സന്നദ്ധത അറിയിച്ച പ്ലാന്റേഷനുകളില്‍ സര്‍ക്കാര്‍ വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തി സുരക്ഷാ പഠനങ്ങള്‍ നടത്തിയിരുന്നു. സുരക്ഷാ അനുകൂല റിപ്പോര്‍ട്ട് ലഭിച്ച ഒമ്പത് പ്ലാന്റേഷനുകളില്‍ നിന്നും നെടുമ്പാല, എല്‍സ്റ്റണ്‍ എസ്റ്റേറ്റുകളില്‍ ടൗണ്‍ഷിപ്പുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയിലാണ് സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: