ന്യൂഡൽഹി: പാർലമെന്റിലെ കയ്യാങ്കളിയിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു . നാഗാലാൻഡിലെ പട്ടികവർഗ വനിതാ എംപി ഫാങ്‌നോൺ കൊന്യാക്കിനോട് രാഹുൽ അനുചിതമായ പെരുമാറിയതിൻ മേലാണ് നടപടി. രാഹുലിന്റെ പെരുമാറ്റത്തിൽ എൻസിഡബ്ല്യു കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു.
ജനാധിപത്യത്തിന്റെ ക്ഷേത്രമായ പാർലമെന്റിൽ ബഹുമാനം, സമത്വം, അന്തസ്സ് എന്നിവയുടെ തത്വങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതുണ്ട്. രാഹുലിന്റെ പെരുമാറ്റം വനിതാ എംപിമാരുടെ അന്തസ്സിനും അവകാശത്തിനും നേരെയുള്ള അവഹേളനമാണെന്ന് കരുതുന്നതായും ഉടൻ നടപടിയെടുക്കണമെന്നും ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ വിജയ രഹത്കർ പറഞ്ഞു.
ഇത്തരം അനാശാസ്യ പ്രവർത്തനങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ രാഹുൽ ഗാന്ധിക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ലോക്‌സഭാ സ്പീക്കറോടും രാജ്യസഭാ ചെയർമാനോടും വിജയ രഹത്കർ അഭ്യർത്ഥിച്ചു.
പ്രതിഷേധത്തിനിടെ രാഹുല്‍ ഗാന്ധി തന്റെ തൊട്ടടുത്ത് വന്ന് നിന്നതും ശബ്ദമുയര്‍ത്തിയതും തന്നെ വളരെയേറെ അസ്വസ്ഥയാക്കിയെന്ന് രാജ്യസഭാ വനിതാ എംപി ഫാന്‍ഗ്നോണ്‍ കൊന്യാക്ക് പറഞ്ഞിരുന്നു. ഒരു പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള അംഗമെന്ന നിലയ്‌ക്കും ഒരു വനിതയെന്ന നിലയ്‌ക്കും തന്റെ ആത്മവീര്യം തന്നെ കെടുത്തുന്ന വിധത്തിലായിരുന്നു തന്നോടുള്ള രാഹുലിന്റെ പ്രതികരണമെന്നും രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കറിനയച്ച പരാതിയില്‍ കൊന്യാക്ക് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: