India

ഇസ്ലാം പതാക ഉയർത്തി മുസ്ലീം കുടുംബം കൈയ്യടക്കി താമസിച്ചിരുന്നത് 100 വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ : മോചിപ്പിച്ച് ഹിന്ദു വിശ്വാസികൾ

Published by

ബറേലി ; ഉത്തർപ്രദേശിലെ ബറേലി ശ്രീ ഗംഗാ മഹാറാണി ക്ഷേത്രം ഇസ്ലാമിസ്റ്റ് കൈയേറ്റത്തിൽ നിന്ന് മോചിപ്പിച്ച് ഹിന്ദു വിശ്വാസികൾ. ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും സാന്നിധ്യത്തിലാണ് ക്ഷേത്രം തിരിച്ചു പിടിച്ചത് .

തുടർന്ന് ഹിന്ദു സംഘടനകൾ അവിടെ നിന്ന് ഇസ്ലാമിക പതാക നീക്കം ചെയ്യുകയും കാവി പതാക ഉയർത്തുകയും ചെയ്തു. ക്ഷേത്രത്തിന്റെ ചരിത്രവും പ്രാധാന്യവും പുനരുജ്ജീവിപ്പിക്കാനാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി ക്ഷേത്രം പ്രദേശത്തെ ഇസ്ലാമിസ്റ്റുകൾ കൈയ്യടക്കി വച്ചിരുന്നു. ഇതാണ് വെള്ളിയാഴ്ച പോലീസ് ഒഴിപ്പിച്ചത്.

ബറേലിയിലെ കില പ്രദേശത്തുള്ള ബകർഗഞ്ചിൽ സ്ഥിതി ചെയ്യുന്ന ശ്രീ ഗംഗാ മഹാറാണി ക്ഷേത്രം 1905 ൽ നിർമ്മിച്ചതാണ്. നേരത്തെ, ഈ സ്ഥലത്ത് ദൗലി രഘുവർ ദയാൽ കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ ഓഫീസ് പ്രവർത്തിച്ചിരുന്നു. പിന്നീട് അത് മാറ്റിയതോടെ ക്ഷേത്രത്തിന്റെ സ്ഥിതി മോശമാകാൻ തുടങ്ങി. ക്ഷേത്ര പരിസരത്ത് അനധികൃതമായി താമസിച്ചിരുന്ന കുടുംബം ക്ഷേത്രത്തിന്റെ ചില ഭാഗങ്ങൾ പൊളിച്ചു നീക്കി.

കഴിഞ്ഞ 40 വർഷമായി വാജിദ് അലിയും കുടുംബവും ഈ ക്ഷേത്ര കെട്ടിടം കൈവശം വച്ചിരുന്നു. ഇത് സംബന്ധിച്ച വാർത്തകൾ മാധ്യമങ്ങളിൽ വന്നതോടെ ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണം തുടങ്ങി. തഹസിൽദാർ ബ്രജേഷ് കുമാറിന്റെ നേതൃത്വത്തിൽ റവന്യൂ വകുപ്പ് സംഘം സ്ഥലത്തെത്തി റവന്യൂ രേഖകൾ പരിശോധിച്ചു. ഇതിനുശേഷം ഭരണസമിതി ക്ഷേത്രം ഒഴിപ്പിക്കുകയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by