തിരുവനന്തപുരം: ക്ലാസ് മുറിയില്‍ ഏഴാം ക്ലാസുകാരിക്ക് പാമ്പ് കടിയേറ്റു. നെയ്യാറ്റിന്‍കര ചെങ്കല്‍ ഗവണ്‍മെന്റ് യുപിഎസിലാണ് സംഭവം. ക്ലാസ് മുറിയില്‍ ക്രിസ്മസ് ആഘോഷ പരിപാടികള്‍ നടക്കുന്നതിനിടെയാണ് ഏഴാം ക്ലാസ വിദ്യാര്‍ത്ഥിനി നേഹയ്‌ക്ക് പാമ്പ്കടിയേറ്റത്.
വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 12 മണിയോടെയാണ് സംഭവം.കുട്ടിയുടെ വലത് കാലിലാണ് പാമ്പ് ഘടിപ്പിച്ചത്. മറ്റ് കുട്ടികള്‍ ക്ലാസിലുണ്ടായിരിക്കെയാണ് നേഹയെ പാമ്പ കടിയേറ്റത്. ഉടനെ തന്നെ കുട്ടിയെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുളള കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്.
ചുരുട്ട ഇനത്തിലുള്ള പാമ്പാണ് നേഹയെ കടിച്ചത്. പാമ്പിനെ സ്‌കൂള്‍ അധികൃതര്‍ തല്ലിക്കൊന്നു. സ്‌കൂളിന്റെ പരിസരം മുഴുവന്‍ കാട് പിടിച്ച അവസ്ഥയിലാണ്. ഇവിടെ നിന്നാകാം പാമ്പ് ക്ലാസിലേക്ക് എത്തിയതെന്നാണ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: