തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നു.ടൗണ്‍ഷിപ്പിനുള്ള ഗുണഭോക്താക്കളുടെ ആദ്യഘട്ട പട്ടിക ഉടന്‍ പുറത്തുവിടും
388 കുടുംബങ്ങളുടെ കരട് പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കുമെന്നാണ് വിവരം.വീട് ഒലിച്ചു പോയവര്‍, പൂര്‍ണമായും തകര്‍ന്നവര്‍, ഭാഗികമായും വീട് തകര്‍ന്നവര്‍ എന്നിവരെയും മറ്റെവിടെയും വീടില്ലാത്തവരെയുമാകും ഒന്നാംഘട്ടത്തില്‍ പുനരധിവസിപ്പിക്കുന്നത്. മേപ്പാടി പഞ്ചായത്ത് 382 കുടുംബങ്ങളുടെ പട്ടികയാണ് ആദ്യഘട്ടത്തിനായി നല്‍കിയത്.
പട്ടികയില്‍ ആക്ഷേപങ്ങള്‍ക്കുള്ളവര്‍ക്ക് കരട് പട്ടിക പ്രസിദ്ധീകരിച്ച് 15 ദിവസങ്ങള്‍ക്കുള്ളില്‍ പരാതി നല്‍കാം. 30 ദിവസത്തിന് ശേഷം അന്തിമ കരട് പട്ടിക പ്രസിദ്ധീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: