കോട്ടയം: സഭാ തര്‍ക്കത്തില്‍ സുപ്രീംകോടതിയുടെ അടുത്ത നീക്കം പ്രതീക്ഷയോടെയാണ് യാക്കോബായ വിഭാഗം ഉറ്റു നോക്കുന്നത്. 2017ലെ വിധിയില്‍ പരിശോധിച്ചത് അന്ന് കേസില്‍ പരാമര്‍ശിക്കപ്പെട്ട പള്ളികള്‍ മാത്രമാണെന്ന കോടതിയുടെ നിരീക്ഷണത്തിലാണ് അവര്‍ക്ക് പ്രതീക്ഷ. ഇതോടെ മറ്റു പള്ളികളില്‍ അവകാശവാദത്തിനുള്ള വഴി തുറന്നു കിട്ടുകയാണ്. സുപ്രീംകോടതിയുടെ തന്നെ പഴയ വിധിയെ തങ്ങള്‍ ചോദ്യം ചെയ്യുന്നില്ലെന്ന് വ്യക്തമാക്കിയ ഡിവിഷന്‍ ബഞ്ച് , വിശ്വാസികളുടെ കണക്കെടുക്കാന്‍ നല്‍കിയ നിര്‍ദ്ദേശം അവകാശ തര്‍ക്കത്തില്‍ നിര്‍ണ്ണായകമാണ്. തര്‍ക്കമുള്ള പള്ളികളില്‍ ഇരുവിഭാഗത്തിനുള്ള അംഗബലം സംബന്ധിച്ച് യാക്കോബായ സഭ തന്നെയാണ് കോടതിയില്‍ വാദം ഉന്നയിച്ചത്.
ഇനിയിപ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ യാക്കോബായന്‍ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളുടെ ജനസംഖ്യ എടുക്കേണ്ടതുണ്ട്. ഇരു വിഭാഗത്തിനും എത്ര പള്ളികള്‍, അതില്‍ പൂര്‍ണ്ണമായ ഭരണ ചുമതലയുള്ളവ എത്ര, തര്‍ക്കത്തിലുള്ളവ എത്ര എന്നീ വിവരങ്ങള്‍ പഞ്ചായത്ത് അധികൃതരോ സബ് ഡിവിഷന്‍ അധികൃതരോ രേഖപ്പെടുത്തി സുപ്രീംകോടതിയില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ദുഷ്‌കരമായ പ്രയത്‌നമാണിത്.എങ്കിലും സംഘര്‍ഷം ഒഴിവാക്കി കോടതി ഇടപെടലിലൂടെ പ്രശ്‌നപരിഹാരം ഉണ്ടാവുക എന്നത് തലവേദന ഒഴിവാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: