India

ഓർഡർ ചെയ്തത് ഇലക്‌ട്രോണിക്‌സ് സാധനങ്ങൾക്ക് ; പാഴ്സലായി വന്നത് മൃതദേഹം : ഒപ്പം ഒരു കത്തും

Published by

ഗോദാവരി ; ഓൺലൈൻ വെബ്‌സൈറ്റുകളിൽ സാധനങ്ങൾ ഓർഡർ ചെയ്യുമ്പോൾ ഇഷ്ടികയും കല്ലും സോപ്പും ഡെലിവറി ചെയ്യുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും, എന്നാൽ ആന്ധ്രാപ്രദേശിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഓർഡർ ചെയ്ത ഒരു സ്ത്രീക്ക് പാഴ്‌സലിൽ ലഭിച്ചത് മൃതദേഹമാണ്.ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ യന്ദഗണ്ടി ഗ്രാമത്തിലാണ് സംഭവം. ഒരു സ്ഥലത്ത് നിന്ന് ഇലക്ട്രോണിക് സാധനങ്ങൾ ഓർഡർ ചെയ്തിരുന്നു.

യന്ദഗുണ്ടി ഗ്രാമത്തിൽ താമസിക്കുന്ന യുവതി ലൈറ്റുകൾ, ഫാനുകൾ, സ്വിച്ചുകൾ തുടങ്ങിയ ഇലക്‌ട്രോണിക്‌സ് സാധനങ്ങൾ ഓർഡർ ചെയ്തിരുന്നു.വ്യാഴാഴ്‌ച രാത്രി ഒരാൾ ഇലക്‌ട്രോണിക്‌സ് സാധനങ്ങൾ എന്ന പേരിൽ പെട്ടി വീട്ടുപടിക്കൽ എത്തിച്ചു. യിരുന്നു. അൽപസമയത്തിന് ശേഷം പാഴ്സൽ തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്.

വീട്ടുകാരെല്ലാം ഭയന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു, കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

1.30 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ട കത്തും മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്നു.പണം നൽകിയില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് കുടുംബത്തെ ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്. പാഴ്‌സൽ എത്തിച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.45 വയസ് പ്രായം തോന്നിക്കുന്ന ആളുടേതാണ് മൃതദേഹം. അഞ്ച് ദിവസത്തോളം പഴക്കമുള്ളതാണ് മൃതദേഹമെന്ന് പൊലീസ് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by