India

ലോകത്തിലെ ഏറ്റവും പഴക്കമുള്ള മതം ഏതാണെന്ന് ചോദ്യം ; ഹിന്ദുമതമെന്ന് വിദേശികൾ ; അഭിമാനമെന്ന് സനാതനവിശ്വാസികൾ

Published by

ഭാരതീയ പാരമ്പര്യങ്ങളും ,മൂല്യങ്ങളും മുറുകെ പിടിക്കുന്ന ഏത് വ്യക്തിയ്‌ക്കും അഭിമാനമാണ് സനാതനധർമ്മം . അതുകൊണ്ട് തന്നെയാണ് അടുത്തിടെ ഹിന്ദുമതം സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായതും.ഇപ്പോഴിതാ ഒരു വിദേശ യുട്യൂബറുടെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത് .

ലോകത്തിലെ മതങ്ങളുമായി ബന്ധപ്പെട്ട ചോദ്യമാണ് യുട്യൂബർ ആളുകളോട് ചോദിക്കുന്നത് . എന്നാൽ പലർക്കും കൃത്യമായ ഉത്തരം നൽകാനാകുന്നില്ല . യൂട്യൂബറുടെ ചോദ്യത്തിന് കൃത്യമായി ഉത്തരം നൽകാൻ രണ്ട് പേർക്ക് മാത്രമേ കഴിയൂന്നുള്ളൂ.

‘ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മതം ഏത് ‘ ? എന്നാണ് യൂട്യൂബറുടെ ചോദ്യം . യഹൂദമതമെന്നും, ഇസ്ലാം മതമെന്നുമൊക്കെ പറയുന്നുണ്ടെങ്കിലും രണ്ട് ഉത്തരങ്ങളും ശരിയല്ലെന്ന് യൂട്യൂബർ വ്യക്തമാക്കുന്നു . മറ്റ് പലരോടും ഈ ചോദ്യം യൂട്യൂബർ ആവർത്തിക്കുന്നു. ഒടുവിൽ രണ്ട് പേർ മാത്രം കൃത്യമായ ഉത്തരവും നൽകുന്നു. രണ്ട് പേർക്ക് മാത്രമേ ശരിയായ ഉത്തരം നൽകാനാകുന്നുള്ളൂ . ലോകത്തിലെ ഏറ്റവും പുരാതനമായ മതം ഹിന്ദുമതമാണെന്ന് അവർ പറയുന്നു.

ഹിന്ദു മതത്തിൽ ജനിച്ചതിൽ അഭിമാനിക്കുന്നുവെന്നും , ലോകത്ത് അങ്ങോളമിങ്ങോളം സനാതനധർമ്മം പ്രചരിക്കണമെന്നുമൊക്കെയാണ് വീഡിയോയ്‌ക്ക് വരുന്ന കമന്റുകൾ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by