ക്ലിനിക്കൽ സൂപ്പർവൈസർ ഒഴിവ്
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) കോളേജ് ഓഫ് ഒക്യുപേഷണൽ തെറാപ്പിയിൽ ക്ലിനിക്കൽ സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസ സ്‌റ്റൈപ്പന്റ് ലഭിക്കും. ഡിസംബർ 31 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: http://nish.ac.in/others/career.
ഐ എച്ച് ആർ ഡി തളിപ്പറമ്പിൽ ലാ കോളേജ് ആരംഭിക്കും
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് (ഐ എച്ച് ആർ ഡി) കണ്ണൂർ തളിപ്പറമ്പിൽ ലാ കോളേജ് ആരംഭിക്കുന്നു. പുതിയ ലാ കോളേജ് ആരംഭിക്കുന്നതിന് സർക്കാർ ഭരണാനുമതി നൽകി. സർക്കാരും കണ്ണൂർ സർവകലാശാലയും ബാർ കൗൺസിൽ ഓഫ് ഇന്ത്യയും അനുമതി നൽകുന്ന വിവിധ നിയമ പഠന കോഴ്സുകളിൽ വിദ്യാർഥികൾക്ക് സർക്കാർ ഫീസ് ഘടനയിൽ പഠിക്കുവാൻ കഴിയും. അന്താരാഷ്‌ട്ര നിലവാരത്തിലുള്ള കോളേജ് ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് സ്ഥാപിക്കാനാണ് ഐ എച്ച് ആർ ഡി ഉദ്ദേശിക്കുന്നതെന്ന് ഡയറക്ടർ അറിയിച്ചു.
രജിസ്ട്രേഷൻ
2025 മാർച്ചിൽ നടക്കുന്ന റ്റി.എച്ച്.എസ്.എൽ.സി, റ്റി.എച്ച്.എസ്.എൽ.സി (എച്ച്.ഐ), എസ്.എസ്.എൽ.സി (എച്ച്.ഐ) പരീക്ഷകളുടെ രജിസ്ട്രേഷൻ ഡിസംബർ 27ന് ആരംഭിക്കും. രജിസ്ട്രേഷൻ നടപടികൾ ജനുവരി 4ന് മുമ്പ് പൂർത്തിയാക്കണം. യൂസർ മാനുവലിൽ ഉൾപ്പെടുത്തിയിട്ടുള്ള സമയക്രമത്തിൽ മാറ്റം അനുവദിക്കില്ല.
കമ്പ്യൂട്ടർ ടെക്നീഷ്യൻ ഒഴിവ്
തിരുവനന്തപുരം ഐഎച്ച്ആർഡി റീജിയണൽ സെന്ററിലുള്ള പ്രൊഡക്ഷൻ ആൻഡ് മെയിന്റനൻസ് വിഭാഗത്തിൽ സർവീസ് ടെക്‌നീഷ്യൻ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ/ഇലക്ട്രോണിക് എന്നീ വിഷയങ്ങളിൽ ഏതിലെങ്കിലും ത്രിവത്സര – എഞ്ചിനിയറിംഗ് ഡിപ്ലോമ/ ബി.എസ്.സി/ ഐ.ടി.ഐ/ വി.എച്ച്.എസ്.സി യോഗ്യതയും പ്രവർത്തി പരിചയവുമുള്ളവർക്ക് https://pmdamc.ihrd.ac.in/ വെബ്സൈറ്റിൽ ഡിസംബർ 30വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2550612
തീയതി നീട്ടി
നാഷണൽ കമ്മിഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കേരള നാഷണൽ രജിസ്റ്ററിൽ ഉൾപ്പെട്ടിട്ടില്ലാത്ത ഐ.എസ്.എം രജിസ്ട്രേഡ് പ്രാക്ടീഷണർമാർക്ക് മെഡിക്കൽ കൗൺസിൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഗൂഗിൾ ഫോമിൽ വിവരങ്ങൾ നൽകുന്നതിനുള്ള അവസാന തീയതി ഡിസംബർ 31 വരെ നീട്ടി. ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ ഗൂഗിൾ ഫോമിൽ വീണ്ടു പേര് ചേർക്കേണ്ടതില്ല.
നിയുക്തി മിനി തൊഴിൽ മേള ഡിസംബർ 28ന്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 28നു കഴക്കൂട്ടം വിമൻസ് ഐ.ടി.ഐയിൽ നിയുക്തി 2024 മിനി തൊഴിൽ മേള സംഘടിപ്പിക്കും. ഐടി, ഓട്ടോമൊബൈൽ, മാർക്കറ്റിങ് തുടങ്ങിയ രംഗങ്ങളിലുള്ള പ്രമുഖ തൊഴിൽ ദായകർ പങ്കെടുക്കും. 10, പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ബി.ടെക്, ട്രാവൽ ആൻഡ് ടൂറിസം യോഗ്യതയുള്ളവർക്ക് അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 8921916220, 0471-2992609.
സൗജന്യ അഭിമുഖ പരിശീലനം
യു.പി.എസ്.സി 2024 ൽ നടത്തിയ സിവിൽ സർവീസ് മെയിൻസ് പരീക്ഷ പാസായി അഭിമുഖത്തിന് യോഗ്യത നേടിയ കേരളത്തിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കായി കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി അഡോപ്ഷൻ സ്കീം പ്രകാരം ന്യൂഡൽഹിയിൽ സൗജന്യ അഭിമുഖ പരിശീലനം സംഘടിപ്പിക്കുന്നു. ന്യൂഡൽഹി കേരള ഹൗസിൽ സൗജന്യ താമസ – ഭക്ഷണ സൗകര്യം, അഭിമുഖത്തിനായി ന്യൂഡൽഹിയിലേക്കും തിരിച്ചുമുള്ള സൗജന്യ വിമാന / തീവണ്ടി ടിക്കറ്റ് ചാർജ് എന്നിവ നൽകും. അഭിമുഖ പരിശീലനത്തിനായി https://kscsa.org വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ന്യൂഡൽഹി കേരള ഹൗസിൽ താമസത്തിനായി KSCSA യിൽ നിശ്ചിത ഫോമിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 8281098863, 8281098861.
പഠനം, തൊഴില്‍, പരീക്ഷ, അപേക്ഷ: കോമേഴ്സ് ബിരുധാരികൾക്ക് യു എസ് അക്കൗണ്ടിംഗ് മേഖലയിൽ വമ്പൻ അവസരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: