Kerala

നിയമസഭ അവാര്‍ഡ് എം. മുകുന്ദന്

Published by

തിരുവനന്തപുരം: കേരള നിയമസഭ അന്താരാഷ്‌ട്ര പുസ്തകോത്സവം മൂന്നാം പതിപ്പിനോടനുബന്ധിച്ചു നല്‍കുന്ന ‘നിയമസഭാ അവാര്‍ഡ്’ എം. മുകുന്ദന്. കല, സാഹിത്യം, സാംസ്‌കാരികം തുടങ്ങിയ മേഖലകളിലെ സമഗ്ര സംഭാവനക്ക് നിയമസഭ നല്‍കുന്ന പുരസ്‌കാരമാണിത്. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം ജനുവരി 7ന്, നിയമസഭയിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ നടക്കുന്ന പുസ്തകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കുമെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അറിയിച്ചു. മലയാള സര്‍ഗ്ഗാത്മക സാഹിത്യത്തിന് നിസ്തുല സംഭാവന നല്‍കിയ വ്യക്തിയാണ് മയ്യഴിയുടെ പ്രിയ കഥാകാരന്‍ എം. മുകുന്ദനെന്ന് സ്പീക്കര്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്തകോത്സവം ഉദ്ഘാടനം നിര്‍വഹിക്കും. ജനുവരി 7 മുതല്‍ 13 വരെയാണ് പുസ്തകോത്സവം. 250ലധികം സ്റ്റാളുകളിലായി 150ലധികം ദേശീയ, അന്തര്‍ദേശീയ പ്രസാധകരാണ് ഇത്തവണ പുസ്തകോത്സവത്തില്‍ പങ്കെടുക്കുക. ഉദ്ഘാടന ചടങ്ങില്‍ കര്‍ണാടക സ്പീക്കര്‍ യു.ടി. ഖാദര്‍, പ്രശസ്ത സാഹിത്യകാരന്‍ ദേവദത്ത് പട്‌നായിക് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക