ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചു. ലീഗ് ഘട്ടത്തില്‍ തുടര്‍ച്ചയായ മൂന്നാം മത്സരവും ജയിച്ചാണ് കേരളം ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ഇന്നലെ രാവിലെ ഒഡീഷയ്‌ക്കെതിരെ നടന്ന മൂന്നാം മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു കേരളത്തിന്റെ വിജയം.
ഒഡീഷയ്‌ക്കെതിരെ രണ്ട് പകുതികളിലുമായി ഓരോ ഗോളുകള്‍ നേടുകയായിരുന്നു. എതിരാളികള്‍ മികച്ച മത്സരം കാഴ്‌ച്ചവച്ചെങ്കിലും പൊരുതിനിന്ന കേരളം വിജയം പിടിച്ചടക്കുകയായിരുന്നു. കളിക്ക് 40 മിനിറ്റായപ്പോഴാണ് കേരളം ആദ്യ ഗോള്‍ നേടിയത്. അജ്‌സല്‍ സ്‌കോര്‍ ചെയ്തു. മൂന്ന് കളിയിലും കേരളത്തിനായി അജ്‌സല്‍ ഗോള്‍ നേടി.
രണ്ടാം പകുതിയി കളിസമയം 53-ാം മിനിറ്റില്‍ പുരോഗമിക്കുമ്പോഴായിരുന്നു കേരളത്തിന്റെ രണ്ടാം ഗോള്‍ നേട്ടം. നസീബ് റഹ്മാന്‍ ഗോളടിച്ചു.
ഗ്രൂപ്പ് ബിയിലെ കേരളത്തിന്റെ ആദ്യ പോരാട്ടത്തില്‍ കരുത്തരായ ഗോവയെ 4-3ന് തോല്‍പ്പിച്ചു. രണ്ടാം മത്സരത്തില്‍ മേഘാലയയെ എതിരില്ലാത്ത ഒരു ഗോളിനും കീഴടക്കി.
ഇനി രണ്ട് മത്സരങ്ങളാണ് കേരളത്തിനുള്ളത്. അതില്‍ രണ്ടിലും തോറ്റാല്‍ പോലും കേരളത്തിന്റെ നോക്കൗട്ട് സാധ്യതകള്‍ക്ക് പ്രശ്‌നമാവില്ല. പക്ഷെ പട്ടികയില്‍ പരമാവധി മുന്നിലെത്തിയാണ് ഫിനിഷ് ചെയ്യുന്നതെങ്കില്‍ ക്വാര്‍ട്ടറില്‍ ഗ്രപ്പ് എയില്‍ നിന്നും താരതമ്യേന പട്ടികയില്‍ താഴെയുള്ള ടീമുകളെയായിരിക്കും എതിരാളികളായി കിട്ടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക