ന്യൂഡൽഹി : കയ്യൂക്ക് കാണിച്ച് വൃദ്ധനായ ബിജെപി എം പി പ്രതാപ് ചന്ദ്ര സാരംഗിയെ തള്ളിയിട്ട ശേഷം കാണാനെത്തിയ രാഹുലിന് നേരെ പൊട്ടിത്തെറിച്ച് ബിജെപി നേതാക്കൾ . മകർദ്വാറിലെ കൈവരികളിൽ കയറി കോൺഗ്രസ് പ്രതിഷേധിക്കുന്നതിനിടെ ബിജെപി എംപിയെ രാഹുൽ തള്ളുകയായിരുന്നു. ഇതോടെ ബിജെപി എംപി ഗോവണിക്ക് സമീപം നിൽക്കുകയായിരുന്ന പ്രതാപ് ചന്ദ്ര സാരംഗിന് മുകളിലേക്ക് വീഴുകയായിരുന്നു.
തലയിൽ പരിക്കേറ്റ സാരംഗിയെ നിഷികാന്ത് ദുബെ അടക്കമുള്ളവരാണ് താങ്ങിയെടുത്തത് . ഇതിനിടെ ഒന്നും അറിയാത്ത ഭാവത്തിൽ എന്ത് പറ്റിയെന്ന് ചോദിച്ച് രാഹുൽ ഇവർക്കരികിൽ എത്തി.അതിന് “നിനക്ക് നാണമില്ലേ… രാഹുൽ, ? ഗുണ്ടാപ്പണിയും തുടങ്ങിയോ … നിങ്ങൾ താഴെയ്‌ക്ക് തള്ളിയിട്ടത് പ്രായമായ ആളിനെയാണ് ‘ എന്നായിരുന്നു നിഷികാന്ത് ദുബെയുടെ മറുപടി .
തന്നെ ഉപദ്രവിച്ചെന്ന് രാഹുൽ പറഞ്ഞപ്പോൾ ഈ പ്രായമായ മനുഷ്യൻ രാഹുലിനെ എന്ത് ചെയ്തുവെന്നും ബിജെപിയിലെ വനിതാ നേതാക്കൾ ചോദിച്ചു. എന്നാൽ അതിനു രാഹുലിന് മറുപടി ഇല്ലായിരുന്നു.
സംഭവത്തിൽ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. അംബേദ്ക്കറെ എക്കാലവും അവഹേളിക്കാൻ നോക്കുന്നത് കോൺഗ്രസാണെന്ന് ബിജെപി എംപിമാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക