ന്യൂദൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബിജെപി എംപിയെ തള്ളിയതിനെ തുടർന്നുണ്ടായ സംഘർഷത്തിനിടെ പരിക്കേറ്റ ബിജെപി എംപി മുകേഷ് രാജ്പുത്തിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പാർലമെൻ്റ് വളപ്പിലെ പ്രതിഷേധത്തിനിടെ ബിജെപി എംപി മുകേഷ് രാജ്പുതിന് പരിക്കേറ്റത്. ഫറൂഖാബാദ് മണ്ഡലത്തിൽ നിന്നുള്ള ലോക്‌സഭാംഗമാണ് മുകേഷ് രാജ്പുത്.
പാർലമെൻ്റ് വളപ്പിൽ ഇൻഡി സഖ്യകക്ഷികളുടെ പ്രതിഷേധത്തിനിടെയാണ് മുകേഷ് രാജ്പുതിന് പരിക്കേറ്റത്. എംപിയായ രാജ്പുത്തിനെ രാം മനോഹർ ലോഹ്യ ആശുപത്രിയിലെ ഐസിയുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് റിപ്പോർട്ട്.
അതേ സമയം ബിജെപി എംപി പ്രതാപ് ചന്ദ്ര സാരംഗിക്കും തലയ്‌ക്ക് പരിക്കേൽക്കുകയും ചെയ്തു. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഒരു എംപിയെ തള്ളിയിട്ട് വീഴ്‌ത്തുകയും പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് ഈ സംഭവവികാസമുണ്ടായത്. നിരവധി എംപിമാർക്ക് പരിക്കേറ്റതിനെ സംബന്ധിച്ച് രാഹുൽ ഗാന്ധി ഇതുവരെ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക