ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി അംഗങ്ങൾ ഡൽഹി പോലീസിൽ പരാതി നൽകി.പാർലമെൻ്റ് വളപ്പിലെ സംഘർഷത്തിനിടെ രണ്ട് ബിജെപി എംപിമാരെ ശാരീരികമായി ആക്രമിച്ച സംഭവത്തിലാണ് “കൊലപാതകശ്രമം” കാട്ടി പരാതി നൽകിയത്.
‘ രാഹുലിനെതിരെ ആക്രമണത്തിനും പ്രേരണക്കുറ്റത്തിനും ഞങ്ങൾ ഡൽഹി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കൊലപാതക ശ്രമമാണിത് ‘ – ബിജെപി എംപി അനുരാഗ് താക്കൂർ പറഞ്ഞു.
ബിജെപി എംപി മുകേഷ് രാജ്പുത്തിനും സംഘർഷത്തിൽ പരിക്കേറ്റതായി നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി സാരംഗിയേയും രജ്പുത്തിനെയും വിളിച്ച് അവരുടെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചതായും അടുത്ത വൃത്തങ്ങൾ അറിയിച്ചു. പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധി ബിജെപി എം.പിയെ തള്ളിയിട്ട് പരിക്കേൽപ്പിച്ചു.
ഇടത് കണ്ണിന് സമീപം പരിക്കേറ്റ പ്രതാപ് ചന്ദ്ര സാരംഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരംഗിയെ ആംബുലൻസിൽ കയറ്റി കൊണ്ടുപോകുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. മുറിവിൽ നിന്ന് രക്തം വരുന്നതും ദൃശ്യങ്ങളിൽ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക