Kerala

ഉദയംപേരൂരില്‍ നൂറുവര്‍ഷം പഴക്കമുള്ള സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു; ഒഴിവായത് വന്‍ ദുരന്തം

Published by

കൊച്ചി: ഉദയംപേരൂരില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. കണ്ടനാട് ജെബി സ്‌കൂളിന്റെ 100 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് ഇന്ന് രാവിലെ 9.30 ഓടെ തകര്‍ന്നുവീണത്. അപകടസമയത്ത് കുട്ടികൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. സ്കൂളിന്റെ ഭാഗമായുള്ള അങ്കണവാടി പ്രവർത്തിക്കുന്നത് ഈ കെട്ടിടത്തിലായിരുന്നു.

കെട്ടിടം അപകടാവസ്ഥയിലാണെന്നും ഇവിടെഇരുന്ന് പഠിക്കുന്നത് കുട്ടികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മനസിലാക്കി തൊട്ടടുത്തുള്ള കെട്ടിടത്തിലേക്ക് പഠനം മാറ്റിയിരുന്നു. എന്നാല്‍ കുട്ടികള്‍ ഉച്ചഭക്ഷണം കഴിക്കാനെത്തിയിരുന്നത് തകര്‍ന്നുവീണ പഴയ കെട്ടിടത്തിലാണ്. മേല്‍ക്കൂര വീണത് ഉച്ചസമയത്താകാതിരുന്നതും ഭാഗ്യമായി. സ്‌കൂളിലെ ക്രിസ്മസ് ആഘോഷം വെള്ളിയാഴ്ച ഈ കെട്ടിടത്തില്‍ വച്ച് നടത്താനിരിക്കുന്നതിനിടെയാണ് അപകടം.

കെട്ടിടം തകര്‍ന്നതറിഞ്ഞ് വാര്‍ഡ് കൗണ്‍സിലര്‍മാരും ഉദയംപേരൂര്‍ പോലീസും നാട്ടുകാരുമുള്‍പ്പെടെയുള്ളവര്‍ സ്‌കൂളിലെത്തിയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by