ജമ്മു : ജമ്മു കശ്മീർ ഉൾപ്പെടെയുള്ള അന്തർ സംസ്ഥാന ആയുധക്കടത്ത് കേസിൽ ദേശീയ അന്വേഷണ ഏജൻസി ഇന്ന് നാല് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 17 സ്ഥലങ്ങളിൽ പരിശോധന നടത്തി. ബിഹാർ (12 സ്ഥലങ്ങൾ), നാഗാലാൻഡ് (3 സ്ഥലങ്ങൾ), ഹരിയാന, ജമ്മു കശ്മീർ (ഒരു സ്ഥലം) എന്നിവിടങ്ങിലെ 17 സ്ഥലങ്ങളിലായി 15 പ്രതികളെന്ന് സംശയിക്കപ്പെടുന്നവരുടെ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.
കേസുമായി ബന്ധപ്പെട്ട് മുമ്പ് അറസ്റ്റിലായ നാല് പ്രതികളുമായി ബന്ധമുള്ളവരുടെ സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. ബിഹാറിൽ നിന്നുള്ള എൻഐഎ സംഘം ജമ്മു മേഖലയിലെ കിഷ്ത്വാർ ജില്ലയിലെ ത്രിഗാമിലുള്ള ഷാക്കിർ അഹമ്മദിന്റെ വീട്ടിലും റെയ്ഡ് നടത്തി. ഇയാളുടെ മൊബൈൽ ഫോണും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും എൻഐഎ സംഘം പരിശോധിച്ച് വിവരങ്ങൾ ശേഖരിച്ചു. ഇയാളെ ചോദ്യം ചെയ്തെങ്കിലും അറസ്റ്റ് ചെയ്തില്ല.
കൂടാതെ ഇന്നത്തെ തിരച്ചിലിൽ ഒരു .315 റൈഫിൾ, 11 മാഗസിനുകൾ, വെടിയുണ്ടകൾ, മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ, മെമ്മറി കാർഡ്, പെൻഡ്രൈവ് മുതലായവ ഉപകരണങ്ങൾ കണ്ടെടുത്തു. ഇതിനു പുറമെ ഒരു കാറും 13,94,840 രൂപയും മറ്റ് കുറ്റകരമായ രേഖകളും പിടിച്ചെടുത്തതായി എൻഐഎ പ്രസ്താവനയിൽ പറഞ്ഞു.
നാഗാലാൻഡിൽ നിന്നും മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും കടത്തുന്ന എകെ 47 തോക്കും മറ്റ് നിരോധിത ആയുധങ്ങളും കണ്ടെടുത്തതുമായി ബന്ധപ്പെട്ടതാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: