കൊച്ചി: മൂന്നാര്‍ സ്‌റ്റേഷനിലെ പൊലീസുകാര്‍ക്ക് കഷ്ടകാലമാണ്. രണ്ടു വ്യത്യസ്ത കേസുകളില്‍ പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടെ എസ്‌ഐക്ക് കടിയും പോലീസുകാരന് സോഡാ കുപ്പി കൊണ്ട് അടിയുമേറ്റു. മൂന്നാര്‍ സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ് ഐ അജേഷ് ജോണിനാണ് പോക്‌സോ കേസ് പ്രതിയുടെ കടിയേറ്റത്. മൂന്നാറില്‍ പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണില്‍ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ പിടികൂടുന്നതിനിടെയാണ് പ്രായപൂര്‍ത്തിയാകാത്ത പ്രതി എസ് ഐയെ കടിച്ചു പരിക്കേല്‍പ്പിച്ചത്. തമിഴ്‌നാട് സ്വദേശിയായ പ്രതിയെ അവിടെ ചെന്ന് പിടികൂടി മൂന്നാറിലേയ്‌ക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടെ പ്രതിയെ സംരക്ഷിക്കാനായി ഗ്രാമവാസികള്‍ വാഹനം തടയുകയും ചെയ്തു. ഇതിനെ അതിജീവിച്ചാണ് പോലീസ് സംഘം പ്രതിയെ നാട്ടിലെത്തിച്ചത്. പ്രതി പ്രായപൂര്‍ത്തിയാകാത്തയാളായതിനാല്‍ തൊടുപുഴ ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ ഹാജരാക്കി.
മൂന്നാര്‍ സ്‌റ്റേഷനിലെ തന്നെ സിപിഒ സ്വദേശി കരിമണ്ണൂര്‍ മുഹമ്മദിനാണ് മറ്റൊരു സംഭവത്തില്‍ സോഡാ കുപ്പികൊണ്ട് അടിയേറ്റത്. കുട്ടിക്കാനം പല്ലുപ്പാറയില്‍ കട നടത്തിപ്പുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് സോഡാ കുപ്പിക്ക് അടി കിട്ടിയത്. സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ശബരിമല സ്‌പെഷ്യല്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ഇദ്‌ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക