India

ഭൂമി കൈയേറ്റം : യുപിയിൽ വീണ്ടും മസ്ജിദിൽ സർവേ നടത്തി ജില്ലാ ഭരണകൂടം : കൈയ്യേറിയത് സർക്കാർ ഇടം

അതേ സമയം ആരോപണങ്ങൾക്കിടയിലും മസ്ജിദ് ഒരു ദശാബ്ദത്തിലേറെയായി പ്രവർത്തിക്കുകയും പതിവ് നമാസ് പ്രാർത്ഥനകൾ തുടരുന്നുമുണ്ട്. അന്തിമ ഔദ്യോഗിക റിപ്പോർട്ടിൽ ആരോപിക്കപ്പെടുന്ന കയ്യേറ്റത്തിൻ്റെ വ്യാപ്തി വ്യക്തമാക്കുമെന്നും അതിനുശേഷം ഉചിതമായ നടപടികൾ തീരുമാനിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു

Published by

ലക്നൗ : പൊതുമുതൽ കൈയേറിയെന്ന ആരോപണത്തെ തുടർന്ന് ഖുഷിനഗറിലെ ഹത്ത പ്രദേശത്തെ മദ്‌നി മസ്ജിദിൽ ബുധനാഴ്ച സർവേ നടത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ജില്ലാ ഭരണകൂടം ഉദ്യോഗസ്ഥരും പോലീസും ചേർന്നാണ് പരിശോധന നടത്തിയത്.

സർവേയുടെ ഫലങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പള്ളിയോട് ചേർന്നുള്ള പൊതുഭൂമി കയ്യേറ്റം സംബന്ധിച്ച പരാതിയെ തുടർന്നാണ് സർവേ ആരംഭിച്ചതെന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്ഡിഎം) പ്രഭാകർ സിങ് പറഞ്ഞു. തുടർ നടപടികൾ ഇപ്പോൾ നടക്കുന്ന അന്വേഷണത്തിലെ കണ്ടെത്തലുകൾ അനുസരിച്ചായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രാദേശിക ഭരണകൂടം പറയുന്നത് അനുസരിച്ച് മുസ്ലീം സമുദായം 15 വർഷം മുമ്പ് 32 ഡെഡിമൽ വിസ്തീർണ്ണമുള്ള ഒരു സ്ഥലം വാങ്ങുകയും പ്ലോട്ടിന്റെ 30 ഡെഡിമൽ ഉപയോഗിച്ച് പള്ളി നിർമ്മിക്കുകയും ചെയ്തു. എന്നിരുന്നാലും മസ്ജിദ് ആ പ്രദേശത്തിനപ്പുറത്തേക്ക് നീട്ടിയതായി തോന്നുന്നു. നഗർ പാലിക ഭൂമിയുടെ 4 ഡെഡിമലും ഒരു ഡെഡിമൽ പൊതു സ്വത്തും കൈയേറിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

അതേ സമയം ആരോപണങ്ങൾക്കിടയിലും മസ്ജിദ് ഒരു ദശാബ്ദത്തിലേറെയായി പ്രവർത്തിക്കുകയും പതിവ് നമാസ് പ്രാർത്ഥനകൾ തുടരുന്നുമുണ്ട്. അന്തിമ ഔദ്യോഗിക റിപ്പോർട്ടിൽ ആരോപിക്കപ്പെടുന്ന കയ്യേറ്റത്തിന്റെ വ്യാപ്തി വ്യക്തമാക്കുമെന്നും അതിനുശേഷം ഉചിതമായ നടപടികൾ തീരുമാനിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by