ബദോഹി : ടൂറിസം രംഗത്ത് വിപ്ലവകരമായ നേട്ടം കൈവരിക്കാനൊരുങ്ങി ഉത്തർപ്രദേശ്. സംസ്ഥാനത്ത് ആകമാനം 100 കോടി വിനോദ സഞ്ചാരികൾ സന്ദർശനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇത് സാമ്പത്തിക സ്ത്രോതസ്സിൽ മൂന്ന് ലക്ഷം കോടി രൂപയുടെ വരുമാനം നൃഷ്ടിക്കുമെന്ന് കരുതുന്നതായും ഉത്തർപ്രദേശ് ജൽ ശക്തി, നമാമി ഗംഗ മന്ത്രി സ്വതന്ത്ര ദേവ് സിംഗ്.
രാം ജാങ്കി ക്ഷേത്ര ട്രസ്റ്റ് നിർമ്മിക്കുന്ന 180 അടി ഉയരമുള്ള ശിവക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളിലെ വികസനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും നേതൃത്വത്തിൽ കാതലായ നടപടികളാണ് സ്വീകരിച്ചത്. ഇത് ടൂറിസത്തിലെ കുതിച്ചുചാട്ടത്തിന് കാരണമായെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതുവരെ 60 കോടി വിനോദസഞ്ചാരികൾ സംസ്ഥാനം സന്ദർശിച്ചു. കൂടാതെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ ഏകദേശം 45 കോടി സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. ഈ രണ്ട് കണക്കുകളോടെ ഉത്തർപ്രദേശ് 100 കോടി വിനോദസഞ്ചാരികളെ മറികടക്കുമെന്നും സിംഗ് പറഞ്ഞു. കൂടാതെ സംസ്ഥാനത്ത് മതത്തിനും സുരക്ഷയ്‌ക്കുമുള്ള ജനവികാരത്തിന്റെ മാറ്റത്തെ മന്ത്രി എടുത്തുപറഞ്ഞു.
പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി യോഗിയും ചുമതലയേറ്റ ശേഷം സനാതന ധർമ്മത്തിലുള്ള ജനങ്ങളുടെ വിശ്വാസം വളരെയധികം വളർന്നു. കാര്യമായ സാമൂഹിക മാറ്റവുമുണ്ട്. പെൺമക്കൾക്ക് ഇന്ന് അർദ്ധരാത്രിയിൽ അമ്മമാരോടൊപ്പം ഭയമില്ലാതെ വീട്ടിലേക്ക് മടങ്ങാൻ കഴിയും.
നേരത്തെ ആളുകൾ രാത്രിയിൽ ഹരിദ്വാറിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കിയിരുന്നു. എന്നാൽ ഇപ്പോൾ അവർക്ക് എപ്പോൾ വേണമെങ്കിലും സുഖമായി കാശി, അയോധ്യ, വൃന്ദാവനം എന്നിവിടങ്ങളിലൂടെ യാത്ര ചെയ്യാമെന്നും സന്ദർശിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: