പ്രവേശനം അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങ്, ബിഗ് ഡാറ്റാ അനലിറ്റിക്‌സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, മൊബൈല്‍ കമ്പ്യൂട്ടിങ്, ഫിന്‍ടെക് ആന്റ് ബ്ലോക്ക് ചെയിന്‍ ഡവലപ്‌മെന്റ്, സൈബര്‍ സെക്യൂരിറ്റി ആന്റ് ഫോറന്‍സിക്‌സ് മുതലായ 14 കോഴ്‌സുകളില്‍
സിഡാക്ക് പൊതുപ്രവേശന പരീക്ഷ
ജനുവരി 11, 12 തീയതികളില്‍
വിശദവിവരങ്ങള്‍ക്ക് www.cdac.in, https://acts.cdac.in
ഡിസംബര്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
കേന്ദ്രസര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങ് (സിഡാക്ക്) 14 തൊഴിലധിഷ്ഠിത ഫുള്‍ടൈം പിജി ഡിപ്ലോമ കോഴ്‌സുകളിലേക്ക് ജനുവരി 11, 12 തീയതികളില്‍ പൊതുപ്രവേശന പരീക്ഷ നടത്തും. 900 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള (24 ആഴ്ച) കോഴ്‌സുകള്‍ ഫെബ്രുവരി 25 ന് തിരുവനന്തപുരം, കൊച്ചി, ചെന്നൈ, ബെംഗളൂരു, ഹൈദ്രാബാദ്, മുംബൈ, നാഗ്പൂര്‍, പൂനെ, നോയിഡ, ന്യൂദല്‍ഹി അടക്കമുള്ള രാജ്യത്തെ 19 സിഡാക്ക് കേന്ദ്രങ്ങളിലും കാലിക്കറ്റ് ഉള്‍പ്പെടെ ചില നീലിറ്റ് സെന്ററുകളിലും ആരംഭിക്കും. സിഡാക് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റില്‍ (C-CAT I & II)- പങ്കെടുക്കുന്നതിന് ഓണ്‍ലൈനായി ഡിസംബര്‍ 30 വരെ അപേക്ഷിക്കാം. ഐടി/സോഫ്റ്റ്‌വെയര്‍ മേഖലകളിലും മറ്റും തൊഴില്‍ നേടാന്‍ അനുയോജ്യമായ കോഴ്‌സുകളിലാണ് പഠനാവസരം.
യോഗ്യത: ബിഇ/ബിടെക് (ഐടി/കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്‌ട്രോണിക്‌സ്/ടെലികമ്യൂണിക്കേഷന്‍/ഇലക്ട്രിക്കല്‍/ഇന്‍സ്ട്രുമെന്റേഷന്‍) അല്ലെങ്കില്‍ എംഎസ്‌സി/എംഎസ് (കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി/ഇലക്‌ട്രോണിക്‌സ്/എംസിഎ). പ്രായപരിധിയില്ല.
പരീക്ഷ: സി-കാറ്റ് ടെസ്റ്റില്‍ എ, ബി, സി എന്നിങ്ങനെ മൂന്ന് സെക്ഷനുകളാണുള്ളത്. ഓരോന്നിനും ഓരോ മണിക്കൂര്‍ വീതം. പഠിക്കാന്‍ തെരഞ്ഞെടുക്കുന്ന കോഴ്‌സുകള്‍ക്കനുസൃതമായാണ് ടെസ്റ്റ് പേപ്പറുകള്‍/സെക്ഷനുകള്‍ അഭിമുഖീകരിച്ച് യോഗ്യത നേടേണ്ടത്. ചില കോഴ്‌സുകള്‍ക്ക് സെക്ഷന്‍ ഏ. ബി എന്നിവയില്‍ യോഗ്യത നേടിയാല്‍ മതി. മറ്റ് ചില കോഴ്‌സുകള്‍ക്ക് എ, ബി, സി എന്നീ സെക്ഷനുകള്‍ അഭിമുഖീകരിക്കേണ്ടതുണ്ട്. കോഴ്‌സുകളും യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ നടപടികളും www.cdac.in, https://acts.cdac.in എന്നീ വെബ്‌സൈറ്റുകളിലുണ്ട്. സി-കാറ്റ് ഓരോ സെക്ഷനിലും ഒബ്ജക്ടീവ് മാതൃകയിലുള്ള 50 ചോദ്യങ്ങളുണ്ടാവും. ശരി ഉത്തരത്തിന് 3 മാര്‍ക്ക്, ഉത്തരം തെറ്റിയാല്‍ ഓരോ മാര്‍ക്ക് വീതം കുറയും. പരീക്ഷയുടെ വിശദാംശങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. കേരളത്തില്‍ തിരുവനന്തപുരവും കൊച്ചിയും പരീക്ഷാകേന്ദ്രങ്ങളാണ്. കാറ്റ് ഫീസ്- പേപ്പര്‍ എ+ബി 1550 രൂപ. എ+ബി+സി 1750 രൂപ. വെബ്‌സൈറ്റിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് അപേക്ഷിക്കേണ്ടതാണ്.
കോഴ്‌സുകള്‍: പിജി ഡിപ്ലോമ- അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങ്, ബിഗ് ഡാറ്റാ അനലിറ്റിക്‌സ്, എംബെഡഡ് സിസ്റ്റംസ് ഡിസൈന്‍, ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍-സിസ്റ്റംസ് ആന്റ് സെക്യൂരിറ്റി, ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, വിഎല്‍എസ്‌ഐ ഡിസൈന്‍, മൊബൈല്‍ കമ്പ്യൂട്ടിങ്, അഡ്വാന്‍സ്ഡ് സെക്യുവര്‍ സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റ്, റോബോട്ടിക്‌സ് ആന്റ് അലൈഡ് ടെക്‌നോളജീസ്, എച്ച്പിസി സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍, ഫിന്‍ടെക് ആന്റ് ബ്ലോക്ക് ചെയിന്‍ ഡവലപ്‌മെന്റ്, സൈബര്‍ സെക്യൂരിറ്റി ആന്റ് ഫോറന്‍സിക്‌സ്, അണ്‍മാന്‍ഡ് എയര്‍ക്രാഫ്റ്റ് സിസ്റ്റം പ്രോഗ്രാമിങ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക