Kerala

തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോയുടെ ആത്മഹത്യ; കുടുംബം അസിസ്റ്റന്റ് കമാന്‍ഡന്റിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കും

വൈരാഗ്യത്തോടെ പെരുമാറിയ അസിസ്റ്റന്റ് കമാന്‍ഡന്റ് വിനീതിനെ നിരന്തരം ബുദ്ധിമുട്ടിച്ചിരുന്നെന്നും വിപിന്‍

Published by

മലപ്പുറം: പൊലീസ് ക്യാമ്പില്‍ തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ വിനീത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കും. അസിസ്റ്റന്റ് കമാന്‍ഡന്റ് അജിത്തിന്റെ പീഡനം മൂലമാണ് വിനീത് ജീവനൊടുക്കിയതെന്ന് സഹോദരന്‍ വിപിന്‍ ആരോപിച്ചു.

ക്യാമ്പില്‍ ഒരാള്‍ കുഴഞ്ഞുവീണപ്പോള്‍ അയാളെ ആശുപത്രിയിലെത്തിക്കാന്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് സമ്മതിച്ചില്ല. തുടര്‍ന്ന് അസിസ്റ്റന്റ് കമാന്‍ഡിനെതിരെ വിനീത് കുമാര്‍ പരാതി ഉന്നയിച്ചു. ഇതിന് ശേഷം വൈരാഗ്യത്തോടെ പെരുമാറിയ അസിസ്റ്റന്റ് കമാന്‍ഡന്റ് വിനീതിനെ നിരന്തരം ബുദ്ധിമുട്ടിച്ചിരുന്നെന്നും വിപിന്‍ വ്യക്തമാക്കി.

അസിസ്റ്റന്റ് കമാന്‍ഡിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കും. അജിത്തിനെ നിലനിര്‍ത്തിക്കൊണ്ടുള്ള അന്വേഷണത്തില്‍ താത്പര്യമില്ലെന്ന് വിപിന്‍ പറഞ്ഞു.

അതേസമയം, ശാരീരികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടതിലുളള നിരാശയിലാണ് വിനീത് ജീവനൊടുക്കിയതെന്ന് എസ്പി ആര്‍.വിശ്വനാഥ് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക