കോഴിക്കോട്: ചാലിയാറില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു.ചുങ്കത്തറ കുറ്റിമുണ്ട വണ്ടാലി ബിന്ദുവിന്റെ മകന് അര്ജുന് (17) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം. സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അര്ജുന് അപകടത്തില്‍ പെട്ടത്.
സുഹൃത്തുക്കളുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വിദ്യാര്‍ഥിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: