വാരണാസി ; സംഭാലിൽ ശിവക്ഷേത്രം കണ്ടെത്തിയതിനു പിന്നാലെ നഷ്ടപ്പെട്ട 18 പുരാണ തീർത്ഥാടന കേന്ദ്രങ്ങൾക്കായുള്ള തിരച്ചിൽ കാശിയിൽ ശക്തമാകുന്നു . രണ്ട് യോഗിനി ക്ഷേത്രവും ഇതിൽ ഉൾപ്പെടുന്നു. കാശിയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ ക്ഷേത്രത്തിന് 250 വർഷം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. 40 വർഷമായി ക്ഷേത്രം പൂട്ടിക്കിടക്കുകയാണ്. ആരാണ് പൂട്ട് ഇട്ടതെന്നും താക്കോൽ ആരുടെ കൈവശമാണെന്നും ആർക്കും അറിയില്ല.
പുഷ്പ് ദന്തേശ്വർ മുതൽ തെക്ക് വരെയുള്ള 18 പുരാണ തീർത്ഥാടന കേന്ദ്രങ്ങൾ ദേവനാഥ്പുരയ്‌ക്കും മദൻപുരയ്‌ക്കും ഇടയിലാണ്. ഈ തിരച്ചിലിലാണ് സിദ്ധേശ്വർ ക്ഷേത്രം കണ്ടെത്തിയത് . ഈ പ്രദേശത്ത് ഒരുകാലത്ത് ഹിന്ദുക്കൾ ആധിപത്യം പുലർത്തിയിരുന്നു. ക്രമേണ ആളുകൾ സ്ഥലവും വീടും വിറ്റ് മറ്റിടങ്ങളിലേക്ക് മാറി. ഇന്ന് പ്രദേശം മുഴുവൻ മുസ്ലീങ്ങളുടെ കൈവശമാണ് . മദൻപുരയിൽ അടച്ചിട്ടിരിക്കുന്ന ശിവക്ഷേത്രത്തിൽ പൂജ നടത്തുന്നതിനായി ജില്ലാ ഭരണകൂടത്തിനും കത്ത് നൽകിയിട്ടുണ്ട്. നിലവിൽ പ്രദേശത്ത് പോലീസിനെ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: