ന്യൂദല്‍ഹി: ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്കും കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ പണം നല്‍കിയോ എന്ന് സംശയമുണ്ടെന്ന് എസ്എഫ്‌ഐഒ .ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് എസ്എഫ്‌ഐഒ ദല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലാണ് എസ്എഫ്‌ഐഒയുടെ നിര്‍ണായക വെളിപ്പെടുത്തല്‍.
എക്‌സാലോജിക്- സിഎംആര്‍എല്‍ ദുരൂഹ ഇടപാടില്‍ അന്വേഷണം പൂര്‍ത്തിയായെന്നും എസ്എഫ്‌ഐഒ ദല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. സിഎംആര്‍എല്‍ 184 കോടിയോളം രൂപയുടെ ഇടപ്പാട് എക്‌സാലോജിക്കുമായി നടത്തി. പ്രമുഖ രാഷ്‌ട്രീയ നേതാവിനെ സ്വാധീനിക്കാനാണോ പണം നല്‍കിയതെന്ന് അന്വേഷിക്കുന്നുണ്ട്. കേസില്‍ 23ന് വാദം തുടരും.
കാലിതീറ്റ കുംഭകോണ കേസിലെ പോലെയാണ് വ്യാജ ബില്ലുകളുടെ അടിസ്ഥാനത്തില്‍ പണം നല്‍കിയതെന്നും എസ്എഫ്‌ഐഒ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാംഗ്മൂലത്തില്‍ പറയുന്നു.
്അതേസമയം,സാധാരണമായി നടന്ന ഇടപാടാണ് എക്‌സാലോജിക്കുമായി ഉണ്ടായതെന്നാണ് സിഎംആര്‍എല്‍ വാദിച്ചത്. കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ബി ജെ പി നേതാവ് ഷോണ്‍ ജോര്‍ജ് പറഞ്ഞു. ഗുരുതര ആരോപണങ്ങളാണ് എസ്എഫ്‌ഐഒ കോടതിയില്‍ പറഞ്ഞിരിക്കുന്നത്. ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് എസ്എഫ്‌ഐഒ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ പറയുന്ന പ്രമുഖ രാഷ്‌ട്രീയ നേതാവ് മുഖ്യമന്ത്രിയാണെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു.
എസ്എഫ്‌ഐഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ ഹര്‍ജി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക