Kerala

വിദേശത്തു നിന്നെത്തിയ തലശേരി സ്വദേശിക്ക് എം പോക്‌സ്

കഴിഞ്ഞ ദിവസം വയനാട് സ്വദേശി യുവാവിനും എം പോക്‌സ് സ്ഥിരീകരിച്ചിരുന്നു

Published by

കണ്ണൂര്‍: വിദേശത്തു നിന്ന് വന്ന തലശേരി സ്വദേശി യുവാവിന് എം പോക്‌സ് സ്ഥിരീകരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുളള യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തി.

കഴിഞ്ഞ ദിവസം വയനാട് സ്വദേശി യുവാവിനും എം പോക്‌സ് സ്ഥിരീകരിച്ചിരുന്നു. ഇയാളും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സംസ്ഥാന തല ദ്രുത പ്രതികരണ സംഘം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ആരോഗ്യ വകുപ്പിനെ ബന്ധപ്പെടണമെന്ന് മന്ത്രി അറിയിച്ചു. കൂടുതല്‍ ഐസൊലേഷന്‍ സംവിധാനം സജ്ജമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by