India

അമൃത്സര്‍ ഇസ്ലാമാബാദ് പോലീസ് സ്റ്റേഷന് സമീപം സ്‌ഫോടനം; 10 പേര്‍ പിടിയില്‍

Published by

അമൃത്‌സര്‍: പഞ്ചാബിലെ അമൃത്സറില്‍ ഇസ്ലാമാബാദ് പോലീസ് സ്റ്റേഷന് സമീപം സ്‌ഫോടനം. ഇന്നലെ പുലര്‍ച്ചെ 3നും 3.15നും ഇടയിലായിരുന്നു സംഭവം. ആര്‍ക്കും പരിക്കില്ല. സ്‌ഫോടനവുമായി ബന്ധപ്പെട്ട് പത്ത് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടണ്ട്. ഇവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്.

സമൂഹ മാധ്യമങ്ങളിലൂടെ ചിലര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഇത് പരിശോധിച്ചാണ് ആളുകളെ കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. രണ്ട് പേരെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ നടത്തിവരികയാണെന്ന് അമൃത്‌സര്‍ പോലീസ് കമ്മിഷണര്‍ ഗുര്‍പ്രീത് സിങ് ഭുള്ളര്‍ പറഞ്ഞു. സ്‌ഫോടനത്തിന് പിന്നിലെ കാരണം വ്യക്തമല്ല. അറസ്റ്റിലായവരെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by