Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : കുറ്റാരോപിതരുടെ മുഴുവന്‍ സ്വത്തുക്കളും കണ്ടുകെട്ടരുതെന്ന് ഹൈക്കോടതി

കേസില്‍ ഉള്‍പ്പെട്ട ദമ്പതികളുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി

Published by

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ ഇഡി നടപടിയില്‍ ഇടപെട്ട് ഹൈക്കോടതി.കേസിലെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടിയിലാണ് കോടതി ഇടപെട്ടത്.

ഇഡി കേസുകളില്‍ കുറ്റാരോപിതരുടെ മുഴുവന്‍ സ്വത്തുക്കളും കണ്ടുകെട്ടരുതെന്ന് കോടതി ആവശ്യപ്പെട്ടു. കേസുമായി ബന്ധമില്ലാത്തവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടരുതെന്നും കോടതി നിര്‍ദേശം നല്‍കി.

കേസില്‍ ഉള്‍പ്പെട്ട ദമ്പതികളുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.കുറ്റകൃത്യം നടക്കും മുമ്പ് ഇവര്‍ സമ്പാദിച്ച സ്വത്തുക്കളും കണ്ടുകെട്ടിയെന്ന് കാട്ടിയാണ് ഇവര്‍ കോടതിയെ സമീപിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by