മുംബൈ : പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ നടപ്പാക്കാന്‍ രാജസ്ഥാന് സര്‍ക്കാരുമായി 10000 കോടി രൂപയുടെ കരാറില്‍ ഒപ്പുവെച്ച സോളാര്‍ കമ്പനിയുടെ ഓഹരിവിലയില്‍ 9 ശതമാനം കുതിപ്പ്. സൗരോര്‍ജ്ജത്തില്‍ നിന്നും വൈദ്യുതി, ഫ്ലോട്ടിംഗ് സോളാര്‍, ഗ്രീന്‍ ഹൈഡ്രജന്‍, വൈദ്യുതി സംഭരണ സൗകര്യം എന്നിങ്ങനെയുള്ള വിവിധ പദ്ധതികള്‍ക്കാണ് കമ്പനി കരാര്‍ ഒപ്പുവെച്ചത്.
ഓറിയാന പവര്‍ ലിമിറ്റഡ് എന്നാണ് ഈ സോളാര്‍ കമ്പനിയുടെ പേര്. ഇതിന്റെ ഓഹരിവില ഡിസംബര്‍ 17 ചൊവ്വാഴ്ച 2481 രൂപയില്‍ നിന്നും 2699 രൂപ വരെ ഉയര്‍ന്നു. ഒറ്റ ദിവസം ഓഹരിവില 218 രൂപ വരെ ഉയര്‍ന്നു. പക്ഷെ വിപണി ക്ലോസ് ചെയ്യുമ്പോള്‍ വില 2620 രൂപയിലേക്ക് താഴ്ന്നു.
രാജസ്ഥാന് സര്‍ക്കാരിന്റെ ഈ കരാര്‍ ലഭിച്ചതുവഴി ഹരിത ഹൈഡ്രജന്‍, വൈദ്യുതോര്‍ജ്ജ സംഭരണ കേന്ദ്രം തുടങ്ങിയ പുതിയ മേഖലകളിലേക്ക് കൂടി കമ്പനി വളരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: