World

ഇറാനില്‍ സ്ത്രീകള്‍ പാടരുതെന്ന വിലക്കിനെ പാടി എതിര്‍ത്ത് പരസ്തൂ; അഭിനയവിലക്കിനെ ലംഘിച്ചതിന് 150 വെടിയേറ്റിട്ടും തളരാതെ സഡഫ് ബഗ്ബാനി

ഇറാനില്‍ സ്ത്രീകള്‍ പാടരുതെന്ന വിലക്കിനെ പാട്ട് പാടി എതിര്‍ത്ത പരസ്തു അഹമ്മദിയ്ക്ക് ജയില്‍. കഴിഞ്ഞ ദിവസം ഇറാനിലെ യാഥാസ്ഥിതിക ആയത്തൊള്ള ഖമനേയി സര്‍ക്കാരിന്‍റെ .വിലക്കുകള്‍ ലംഘിച്ച് പരസ്തു പരസ്യമായി സംഗീത പരിപാടി അവതരിപ്പിച്ചിരുന്നു.

Published by

ടെഹ്റാന്‍: ഇറാനില്‍ സ്ത്രീകള്‍ പാടരുതെന്ന വിലക്കിനെ പാട്ട് പാടി എതിര്‍ത്ത പരസ്തു അഹമ്മദിയ്‌ക്ക് ജയില്‍. കഴിഞ്ഞ ദിവസം ഇറാനിലെ യാഥാസ്ഥിതിക ആയത്തൊള്ള ഖമനേയി സര്‍ക്കാരിന്റെ .വിലക്കുകള്‍ ലംഘിച്ച് പരസ്തു പരസ്യമായി സംഗീത പരിപാടി അവതരിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് അവരെ അറസ്റ്റ് ചെയ്തത്. ഹിജാബ് ധരിയ്‌ക്കണമെന്ന സര്‍ക്കാരിന്റെ വിലക്കിനെയും അവര്‍ തലമുടി പുറത്ത് കാട്ടി ലംഘിച്ചിരുന്നു.

തന്റെ ശബ്ദം സ്ത്രീസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന ഇറാന്‍ സര്‍ക്കാരിന്റെ പീഢനങ്ങള്‍ക്കെതിരായ ആയുധമാണെന്നും പരസ്തൂ പറയുന്നു.

ഇതുപോലെ സ്ത്രീകള്‍ അഭിനയിക്കരുതെന്ന വിലക്കിനെ നേരിട്ട നടിയാണ് സഡഫ് ബഗ് ബാനി. അവര്‍ക്ക് വലിയ വിലയും കൊടുക്കേണ്ടിവന്നു. ഇസ്ലാമിക മൗലിക വാദികളില്‍ നിന്നും 150ഓളം വെടിയുണ്ടകള്‍ ഏറ്റതായി പറയുന്നു. എന്നിട്ടും സഡഫ് തളര്‍ന്നിട്ടില്ല. ഇവരും ഹിജാബ് ധരിയ്‌ക്കണമെന്ന തിട്ടൂരത്തേയും ലംഘിച്ച് മുടി പുറത്തു കാണിക്കുകയും ചെയ്തിരുന്നു.

സാറ ഇസ്മയിലി എന്ന മറ്റൊരു ഗായികയെയും ഹിജാബ് ധരിയ്‌ക്കാതെ പരസ്യമായി സംഗീതപരിപാടി അവതരിപ്പിച്ചതിന് ഇറാന്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തതായി പറയുന്നു. അതിന് ശേഷം സാറ ഇസ്മയിലി അപ്രത്യക്ഷയായിരിക്കുകയാണ്. ഇവരെക്കുറിച്ച് യാതൊരു അറിവുമില്ല. എന്തായാലും സ്ത്രീകള്‍ക്കെതിരായ ഇറാന്‍ സര്‍ക്കാരിന്റെ വിലക്കുകള്‍ക്കെതിരെ കൂടുതല്‍ പ്രതിഷേധങ്ങള്‍ അവിടെ അരങ്ങേറുകയാണ്. കടുത്ത ഇസ്ലാമിക നിയമങ്ങള്‍ അടിച്ചേല്‍പിക്കുന്നതിനെതിരെ കടുത്ത പ്രതിഷേധങ്ങളാണ് നടക്കുന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക