തിരുവനന്തപുരം : സംസ്ഥാനത്ത് റോഡ് അപകടങ്ങളില്‍ ജീവന്‍ പൊലിയുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയായതോടെ ഗതാഗത വകുപ്പ് കര്‍ശന നടപടികളിലേക്ക്.സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് ആളുകള്‍ മരിച്ചാല്‍ ആറ് മാസം പെര്‍മിറ്റ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു.
വണ്ടി അശ്രദ്ധമായി ഓടിച്ച് പരിക്കേറ്റാല്‍ പെര്‍മിറ്റ് മൂന്ന് മാസം റദ്ദാക്കും. സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ക്ലീനര്‍മാര്‍ക്കും പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കും. സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ പരാതി അറിയിക്കാന്‍ ബസില്‍ ഉടമകള്‍ നമ്പര്‍ പ്രസിദ്ധീകരിക്കണം. ബസുകളുടെ മത്സരയോട്ടം തടയാന്‍ ബസ് ഉടമകളുടെ സൊസെറ്റി ജിയോ ടാഗ് ചെയ്യണം.
പെര്‍മിറ്റ് എടുത്ത സ്വകാര്യ ബസുകള്‍ അവസാന ട്രിപ്പ് നിര്‍ബന്ധമായും ഓടണം. ഒരു വണ്ടിയെങ്കിലും ഓടണം. ഇല്ലെങ്കില്‍ പെര്‍മിറ്റ് ക്യാന്‍സല്‍ ചെയ്യും.മാര്‍ച്ച് മാസത്തിനുള്ളില്‍ ബസില്‍ ക്യാമറ സ്ഥാപിക്കണം.
കഴിഞ്ഞ ദിവസം അപകടമരണമുണ്ടായ പാലക്കാട് പനയമ്പാടത്ത് വേഗത കുറയ്‌ക്കാനുള്ള നടപടികള്‍ തുടങ്ങിയെന്നും മന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചു. ഇവിടെ സ്ഥിരമായി ഡിവൈഡര്‍ സ്ഥാപിക്കും. ബസ് ബേ മാറ്റി സ്ഥാപിക്കും. ഡിവൈഡര്‍ സ്ഥാപിക്കാനുളള ഒരു കോടി രൂപ നാഷണല്‍ ഹൈവേ അതോരിറ്റി അനുവദിക്കുകയും ഊരാളുങ്കല്‍ സൊസൈറ്റിയെ പണി ഏല്‍പ്പിക്കുകയും ചെയ്യും. മുണ്ടൂര്‍ റോഡിലും എംവിഡി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മാറ്റം വരുത്തും. അടുത്ത ചൊവ്വാഴ്ചക്കു മുമ്പ് പിഡബ്ല്യൂഡി എസ്റ്റിമേറ്റ് സമര്‍പ്പിക്കും.
പാലക്കാടിനുംകോഴിക്കോടിനുമിടെ 16 സ്ഥലങ്ങളില്‍ കണ്ടെത്തിയ ബ്ലാക്ക് സ്‌പോട്ടുകളില്‍ ദേശീയ ഹൈവേ അതോറിറ്റി മാറ്റം വരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: