ചൈനയ്‌ക്ക് പകരം വിദേശ രാജ്യങ്ങള്‍ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള രാജ്യമാക്കി ഇന്ത്യയെ തെരഞ്ഞെടുക്കണമെന്ന് സ്വപ്നം കണ്ട മോദി അതിനായി കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി കരുക്കള്‍ നീക്കുകയാണ്. ഇന്ത്യയെ ഒരു സേവന രാജ്യമെന്നതിനപ്പുറം ചൈനയെപ്പോലെ ഒരു ഉല്‍പാദനരാജ്യമാക്കി കൂടി മാറ്റാനുള്ള മോദിയെ ശ്രമത്തെ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് നിരന്തരമായ വിമര്‍ശനങ്ങളിലൂടെ ശ്രമിച്ചെങ്കിലും അത് നടന്നില്ല.
അതിന്റെ ഫലമായിരുന്ന ആപ്പിള്‍ ഐ ഫോണ്‍ നിര്‍മ്മിയ്‌ക്കുന്ന രാജ്യമായി ഇന്ത്യ മാറിയത്. ലോകത്തില്‍ ചിപുകള്‍ നിര്‍മ്മിക്കുന്ന തായ് വാനെയും ജപ്പാനെയും കൂട്ടുപിടിച്ച് ഇന്ത്യയെ ചിപ് നിര്‍മ്മാണ രാഷ്‌ട്രമാക്കി മാറ്റാനുള്ള ശ്രമങ്ങുടെ ആദ്യ ഘട്ടം വിജയിച്ചുകഴിഞ്ഞു. ഇപ്പോഴിതാ തമിഴ്നാട്ടിലേക്ക് വിദേശ ചെരുപ്പ് നിര്‍മ്മാണക്കമ്പനികള്‍ കൂട്ടത്തോടെ കടന്നുവരികയാണ്.
ഏകദേശം അഞ്ചോളം വിദേശചെരുപ്പ് നിര്‍മ്മാണക്കമ്പനികള്‍ ഇപ്പോള്‍ തമിഴ്നാട്ടില്‍ ചെരുപ്പ് നിര്‍മ്മാണഫാക്ടറികള്‍ ആരംഭിക്കാന്‍ പോവുകയാണ്. തായ് വാനിലെ ഡീന്‍ ഷൂസ് എന്ന കമ്പനി ആയിരം കോടി രൂപ മുടക്കിയാണ് ചെരിപ്പ് നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നത്.തമിഴ്നാട്ടിലെ അരിയലൂരിലെ ജയന്‍കൊണ്ടത്തുള്ള സിപ് കോട്ട് ഫാക്ടറിയിലാണ് ഷൂസ് നിര്‍മ്മാണക്കമ്പനി. ഇതിന്റെ തറക്കല്ലിടല്‍ ചടങ്ങ് മുഖ്യമന്ത്രി സ്റ്റാലിന്‍ നവമ്പറില്‍ നടത്തിയിരുന്നു. ഇവിടെ ഏകദേശം അരലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കപ്പെടും എന്ന് കരുതുന്നു.
മറ്റൊരു തായ് വാന്‍ ചെരുപ്പു നിര്‍മ്മാണ കമ്പനിയായ ഹോങ് ഫു തമിഴ്നാട്ടിലെ പനപ്പക്കത്തുള്ള പുതിയ ഫാക്ടറിയില്‍ 17.65 കോടി ഡോളര്‍ ആണ് മുടക്കുന്നത്. 25,000 പേര്‍ക്ക് ഇവിടെ തൊഴില്‍ നല്‍കും. ഇതില്‍ 80 ശതമാനം പേരും സ്ത്രീകള്‍ ആയിരിക്കും. ഇവര്‍ നൈക്കി, അഡിഡാസ്, പ്യൂമ തുടങ്ങി നിരവധി വിദേശബ്രാന്‍റുകളുടെ ഷൂസുകള്‍ നിര്‍മ്മിയ്‌ക്കുന്ന കമ്പനിയാണ്. 2026 മുതലാണ് ഇവിടെ ഉല്‍പാദനം ആരംഭിയ്‌ക്കുക. ഓരോ വര്‍ഷവും 20 കോടി ജോഡി ഷൂകള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് ഹോങ് ഫൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക