ന്യൂഡൽഹി : പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഹാൻഡ് ബാഗേന്തിയ പ്രിയങ്ക വദ്രയെ പുകഴ്‌ത്തി പാകിസ്ഥാൻ മുൻ മന്ത്രി ചൗധരി ഫവാദ് ഹുസൈൻ.
ജവഹർലാൽ നെഹ്റുവിനെ പോലുള്ളൊരു സ്വാതന്ത്ര്യ സമരസേനാനിയുടെ ചെറുമകൾ തലയുയർത്തി നിൽക്കുന്നുവെന്നും അവരുടെ ധൈര്യം അപാരമാണെന്നുമാണ് പാക് മന്ത്രി എക്സിൽ കുറിച്ചിരിക്കുന്നത്. പാക് എംപിമാർ ഇത്തരത്തിൽ ധൈര്യം കാണിക്കുന്നില്ലെന്നും ലജ്ജകരമാണെന്നും മന്ത്രി കുറിച്ചിട്ടുണ്ട്.നെഹ്റുവിന്റെ ചെറുമകളിൽ നിന്ന് മറ്റെന്ത് പ്രതീക്ഷിക്കാനാണെന്നാണ് ഫവാദ് ഹുസൈൻ പറഞ്ഞിരിക്കുന്നത്. പാകിസ്താൻ പ്രധാനമന്ത്രിയായിരുന്ന ഇമ്രാൻ ഖാന്റെ മന്ത്രിസഭാംഗമായിരുന്നു ഹുസൈൻ.
കഴിഞ്ഞ ദിവസമാണ് പലസ്തീനെ പിന്തുണയ്‌ക്കുന്ന ബാഗുമായി കോൺഗ്രസ് എംപി പ്രിയങ്ക വദ്ര പാർലമെൻ്റിലെത്തിയത്. പലസ്തീൻ ഐക്യദാർഢ്യത്തിന്റെ പ്രതീകമായി കരുതപ്പെടുന്ന സമാധാനത്തിന്റെ പ്രതീകമായ വെള്ളപ്രാവും തണ്ണിമത്തനുമൊക്കെയുള്ളതാണ് ഹാൻഡ് ബാഗ്.ഈ മുസ്ലീം പ്രീണന നയത്തിനെതിരെ ശക്തമായ വിമർശനവും ഉയർന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: